എയ്ഡ്സ് പരത്തുക ലക്ഷ്യമിട്ട് പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ


കൊല്ലം: എയ്ഡ്‌സ് പരത്തണമെന്ന ഉദ്ദേശത്തോടെ കൊല്ലം പുനലൂരില്‍ പത്തുവയസ്സു കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ. ഇതിനു പുറമേ, പ്രതിക്ക് 1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

കൊല്ലം പുനലൂര്‍ ഇടമണ്ണില്‍ 2020 ലാണ് സംഭവം. എച്ച്‌ഐവി ബാധിതനായി ചികിത്സ യിലിരിക്കെ, 49 കാരനായ പ്രതി 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമ ത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 9 മാസം കൂടി കഠിനതടവും വിധിച്ചിട്ടുണ്ട്.

ഇരയായ കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി 1,00,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇരയായ അഞ്ചാം ക്ലാസ്സുകാരന്റെ ബന്ധുക്കളും മാതാപിതാക്കളുമായി പ്രതിക്ക് അടുത്ത പരിചയം ഉണ്ട്. ഈ അടുപ്പം മുതലാക്കിയാണ് പ്രതി കുട്ടിയെ നിരന്തരം ലൈംഗീക ചൂഷണത്തിന് വിധേയമാക്കി യിരുന്നത്. 2013 മുതല്‍ പ്രതി എയിഡ്‌സ് രോഗ ചികിത്സയിലാണ്.

രാജ്യത്ത് തന്നെ അത്യപൂര്‍വമായതും ഹീനവും നിന്ദ്യവുമാണ് ഈ കേസെന്ന് കോടതി നിരീക്ഷിച്ചു. തെന്മാല പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. വിധിക്ക് പിന്നാലെ പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.


Read Previous

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി, രണ്ടുപേര്‍ കസ്റ്റഡിയില്‍

Read Next

കുടിയൻമാർക്കു വേണ്ടി നവകേരള സദസില്‍ ഷിബുവിൻ്റെ അപേക്ഷ: അതിവേഗ നപടിയുമായി സർക്കാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »