കുടിയൻമാർക്കു വേണ്ടി നവകേരള സദസില്‍ ഷിബുവിൻ്റെ അപേക്ഷ: അതിവേഗ നപടിയുമായി സർക്കാർ


നവകേരള സദസ്സിൽ നൽകിയ അപേക്ഷകളിൽ അതിവേഗം തീർപ്പുണ്ടാകുമെന്ന സർക്കാർ ഉറപ്പ് പലപ്പോഴും ലംഘിക്കപ്പെട്ടുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ചില കേസുകളിൽ തീരുമാനം വളരെ വേഗം കെെക്കൊണ്ടു വെന്ന വാർത്തകളും പുറത്തു വന്നിരുന്നു. അത്തരത്തിലൊരു കേസായിരുന്നു പാലക്കാട് സ്വദേശി ഷിബുവിൻ്റേത് . ഷിബു നൽകിയ പരാതിയിൽ സർക്കാർ നടപടി കെെക്കൊണ്ടത് അതിവേഗമാണ്. എന്നാൽ സർക്കാരിൻ്റെ ഈ ആത്മാർത്ഥത വലിയ വിമർശനങ്ങളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നതെന്നുള്ളതാണ് യാഥാർത്ഥ്യം. കാരണം ഷിബുവിൻ്റെ ആവശ്യം അത്തരത്തിലുള്ളതായിരുന്നു. മദ്യം വാങ്ങാനുള്ള കഷ്ടപ്പാടുകൾ നിരത്തി ഈ കഷ്ടപ്പാടുകൾക്ക് ഒരു പരിഹാരമുണ്ടാക്കണമെന്നായിരുന്നു ഷിബു ആവശ്യപ്പെട്ടത്.

നവകേരള സദസില്‍ ഷിബു നൽകിയ അപേക്ഷയിൽ ഉടനടി നടപടിയുമുണ്ടായി. കിലോമീറ്ററോളം സഞ്ചരിച്ച് നീണ്ട വരിയിൽ നിന്നാലും,​ മദ്യം കിട്ടാൻ സമയം എടുക്കുന്നു എന്നുള്ളതായിരുന്നു ഷിബുവിൻ്റെ പ്രധാന പരാതി. മാത്രമല്ല മദ്യം വാങ്ങാൻ നിൽക്കുന്നവർക്ക് സ്ഥലപരിമിതി ഒരു പ്രശ്നമാണെന്നും ഇതു പരിഹരിക്കണമെന്നും ഷിബു ആവശ്യപ്പെട്ടിരുന്നു. നീണ്ട വരി ഒഴിവാക്കാൻ നടപടി വേണമെന്നും പാലക്കാട് എലപ്പുള്ളി സ്വദേശിയായ ഷിബു തൻ്റെ ആവശ്യങ്ങളിൽ ചൂണ്ടിക്കാണിച്ചിരുന്നു.

പരാതി്കു പിന്നാലെ അതിൽ നടപടിയുമായി അധികൃതർ രംഗത്തെത്തുകയായിരുന്നു. തൊട്ടടുത്ത ഷോപ്പിൽ ഉടനെ പുതിയ കൗണ്ടറുകൾ തുറക്കുമെന്ന് സർക്കാർ രേഖാമൂലം ഷിബുവിനെ അറിയിച്ചിരിക്കുകയാണ്. ബീവറേജസ് കോർപ്പറേഷൻ തൃശൂർ റീജിയണൽ ഓഫീസിൽ നിന്നാണ് ഷിബു നൽകിയ പരാതിയിൽ മറുപടി എത്തിയത്.ഷോപ്പിൻ്റെ നിലവിലുള്ള സ്ഥലസൗകര്യം വർദ്ധിപ്പിക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും സെൽഫ് ഹെൽപ് പ്രീമിയം സൗകര്യം ഏർപ്പെടുത്തുമെന്നും സർക്കാർ ഷിബുവിന് നൽകിയ മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു.

നവകേരള സദസിൽ ലഭിച്ച ചില പരാതിയിൽ അതിവേഗം നടപടി. എന്നാൽ ചിലരെ അവഗണിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. മദ്യം സംബന്ധിച്ച് ആവശ്യങ്ങൾ ഉന്നയിച്ച ഷിബു താമസിക്കുന്ന അതേ പഞ്ചായത്തിൽ കഴിയുന്ന  ട്രാൻസ്ജെൻഡർ വീട് നിർമാണത്തിന് സഹായം ചോദിച്ച് കൊടുത്ത പരാതിയിൽ ഇതുവരെ മറുപടി പോലും കൊടുത്തില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ആ സാഹചര്യത്തിലാണ് .നവകേരള സദസിൽ ലഭിച്ച മദ്യപൻ്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നവകേരള സദസിൽ ഈ ഒരു പരാതി മാത്രമാണോ ലഭിച്ചതെന്നാണ് ചിലർ ചോദിക്കുന്നത്. 

ലോട്ടറി വിൽപന നടത്തുന്ന എലപ്പുള്ളി സ്വദേശിയായ ട്രാൻസ്ജെൻഡർ ശ്രീദേവിയാണ് തനിക്കൊരു വീട് വേണമെന്ന ആവശ്യം നവകേരള സദസ്സിൽ മുന്നോട്ടു വച്ചത്. എന്നാൽ ഈ ആവശ്യത്തിന് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 


Read Previous

എയ്ഡ്സ് പരത്തുക ലക്ഷ്യമിട്ട് പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ

Read Next

മൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്; പ്രതീക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular