മരുഭൂമിയിലൂടെ ഒറ്റയ്ക്ക് നടന്ന രണ്ടുവയസ്സുകാരനെ കാണാതായി; തെരച്ചിലിനിടയിൽ നായ കണ്ടെത്തി


മരുഭൂമിയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു വയസ്സുകാരനെ ഒരു റേഞ്ചറുടെ നായ കണ്ടെത്തി. തിങ്കളാഴ്ച അരിസോണയിലാണ് സംഭവം. ബുഫോര്‍ഡ് എന്ന് പേരുള്ള നായയാണ് രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ രണ്ടു വയസ്സുകാരനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് ബോഡന്‍ അലനെ കാണാതായത്.

ചൊവ്വാഴ്ച രാവിലെ വരെ 16 മണിക്കൂര്‍ നീണ്ട തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് ബോഡനുമായി അലഞ്ഞുതിരിയുന്ന ബുഫോര്‍ഡിനെ കണ്ടപ്പോള്‍ കുട്ടിയുടെ പിതാവ് റേഞ്ചര്‍ സ്‌കോട്ടി ഡട്ടണ്‍ ആശ്ചര്യപ്പെട്ടു. പക്ഷേ കുട്ടി താന്‍ അനുഭവിച്ച ദുരനുഭവത്തെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്. രാത്രി മുഴുവന്‍ നടന്നോ?’ എന്ന ചോദ്യത്തിന് ഇല്ലയെന്ന് മറുപടി നല്‍കിയ അലന്‍ താന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങിയെന്ന് പറഞ്ഞു. നായ കണ്ടെത്തിയോ എന്ന് ചോദിച്ചപ്പോള്‍ അതേയെന്ന് കുട്ടി മറുപടി നല്‍കുകയും പിന്നീട് നായയെ പിന്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെന്നുമായിരുന്നു മറുപടി.

ബുഫോര്‍ഡ് അവനെ കണ്ടെത്തുന്നതിന് മുമ്പ് ആണ്‍കുട്ടി 7 മൈല്‍ അലഞ്ഞുനടന്നതായി പിന്നീട് മനസ്സിലാക്കി. തന്റെ വീടിനും ഗ്രാന്‍ഡ് കാന്യനില്‍ നിന്ന് 100 മൈല്‍ തെക്ക് ഭാഗത്തുള്ള ബോഡന്‍ സിനും ഇടയില്‍ കഠിനമായ മരുഭൂമിയും ഒന്നിലധികം മലയിടുക്കുകളും അപകടകരമായ വന്യജീവി കളും ഉണ്ടെന്ന് റേഞ്ചര്‍ പറയുന്നു. ബോഡന്‍ അലന്‍ വീടുവിട്ടിറങ്ങിപ്പോകുമ്പോള്‍ അമ്മ മറ്റൊരു മകന്റെ ഡയപ്പര്‍ മാറ്റുന്നതിന്റെയും അച്ഛന്‍ വീടിന് ചുറ്റും ജോലികള്‍ ചെയ്യുന്നതിന്റെയും തിരക്കി ലായിരുന്നു. ബോഡനെ തെരയുന്നതിനായി ഒന്നിലധികം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു.


Read Previous

ഡിജിറ്റൽ അറസ്റ്റ്, രാമകൃഷ്ണ മിഷൻ ആശ്രമ സെക്രട്ടറിയിൽ നിന്ന് 2.5 കോടി തട്ടി; 6 പേർ അറസ്റ്റിൽ

Read Next

64 കുടുംബങ്ങളുടെ കൂട്ടായ്മ, ഇന്ത്യയി ലെ ആദ്യത്തെ ജൈവഗ്രാമം ; ഇവർ ചെയ്യുന്നത് പരിസ്ഥിതി സൗഹൃദ കൃഷി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »