Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാഹം കഴിഞ്ഞ് ഒരാഴ്ച, അടുക്കള കാണലിനെത്തിയ ബന്ധുക്കൾ കണ്ടത് മർദനമേറ്റ പാടുകൾ; ഭർത്താവിനെതിരേ കേസ്


പന്തീരാങ്കാവ്(കോഴിക്കോട്): ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലി(29)ന്‍റെ പേരില്‍ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു.

കഴിഞ്ഞ മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. 12-ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് രാഹുലിന്‍റെ വീട്ടിലെത്തിയതായിരുന്നു യുവതിയുടെ ബന്ധുക്കള്‍. യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദിച്ചപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം മകള്‍ പറഞ്ഞതെന്ന് അച്ഛനും അമ്മയും പറഞ്ഞു.

തുടര്‍ന്ന് ചടങ്ങിനെത്തിയ ബന്ധുക്കള്‍ യുവതിയെയുംകൂട്ടി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. യുവതിയെ അവശയായി കണ്ടതിനാല്‍ പോലീസ് നിര്‍ദേശപ്രകാരം ഫറോക്ക് താലൂക്ക് ആശുപത്രിയിലെത്തിച്ച് ദേഹപരിശോധന നടത്തി. ഇന്‍സ്‌പെക്ടര്‍ സരിന്‍റെ നേതൃത്വത്തില്‍ രണ്ടുപേരുടെയും മൊഴിയെടുത്തതിന് ശേഷമാണ് രാഹുലിന്‍റെ പേരില്‍ ഗാര്‍ഹികപീഡനവകുപ്പ് ചുമത്തി കേസെടുത്തത്.


Read Previous

ഇന്നും സർവ്വീസുകൾ മുടക്കി എയർ ഇന്ത്യ എക്സ്പ്രസ്; കണ്ണൂരിലും കൊച്ചിയിലും വിമാനങ്ങൾ റദ്ദാക്കി

Read Next

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടു മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളര്‍ന്ന് താഴ്ന്നു പോയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »