ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മലയാളത്തിന്റെ ഇതിഹാസകഥാകാരന്‍ ഒ.വി വിജയന് ഓര്‍മ്മയായിട്ട് 2023 മാര്‍ച്ച് 30ന് 18 വര്‍ഷം തികയുന്നു.
തനിയ്ക്ക് ചുറ്റുമുള്ള ലോകത്തെ അതേപടി കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും അതിന്റെ ചൂടും ചൂരും കൊണ്ട് ആവാഹിച്ച് എഴുതിയ പ്രിയ എഴുത്തുകാരൻ ,തന്റെ കാവ്യങ്ങൾ കൊണ്ട് തന്നെ ജനഹൃദയത്തെ കീഴടക്കിയ എഴുത്തുകാരൻ.മലയാള മണ്ണിന്റെ പച്ചപ്പ് വിടാത്ത കാവ്യങ്ങൾ വളരെയധികം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഇപ്പോഴും എപ്പോഴും വായനക്കാരനെ വായനയിലേക്ക് അടുപ്പിക്കുന്ന വിജയൻറെ എഴുത്തുകൾ എന്നും ഏതൊരു കാലഘട്ടത്തിലും മുഖ്യധാരയിൽ നിൽക്കുന്ന ഒന്ന് തന്നെയാണ് . അവയിൽ പ്രധാനപ്പെട്ടവയാണ് ഖസാക്കിന്റെ ഇതിഹാസം (1969) ,ധർമ്മപുരാണം (1985),ഗുരുസാഗരം (1987),മധുരം ഗായതി (1990),വർഗ്ഗസമരം,സ്വത്വം 1988) ,കുറിപ്പുകൾ (1988),ഒരു പാനീയത്തിന്റെ രാഷ്ട്രീയം,ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ,സന്ദേഹിയുടെ സംവാദം, വർഗ്ഗസമരം സ്വത്വം,ഹൈന്ദവനു അതിഹൈന്ദവനും,അന്ധനും അകലങ്ങൾ കാണുന്നവനും,പ്രവാചകന്റെ വഴി,ഒ.വി. വിജയന്റെ ലേഖനങ്ങൾ തുടങ്ങിയവ .
കാലത്തിന് മായ്ക്കാൻ കഴിയാത്ത കഥയും കഥാപാത്രങ്ങളും മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ഒ വി വിജയൻ. എഴുത്തും വരയും ഒരുപോലെ വഴങ്ങിയ ആ കൈകളിൽ നിന്ന് പിറന്നുവീണതൊക്കെയും അവർ ഹൃദയത്തോട് ചേർത്തു. വ്യത്യസ്തമായിരുന്നു ഓരോ രചനയും. മലയാളി അതുവരെ പരിചയിച്ച എഴുത്തുശൈലിയെ, സാഹിത്യസങ്കൽപ്പങ്ങളെയെല്ലാം ചോദ്യം ചെയ്തുകൊണ്ടാണ് ഖസാക്കിലെ രവിയും അള്ളാപ്പിച്ച മൊല്ലാക്കയും നൈസാമലിയും മൈമൂനയും എത്തിയത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയും അടിയന്തരാവസ്ഥയും മുതൽ വർത്തമാന കാല രാഷ്ട്രീയ, അധികാര , ഭരണകൂട ചലനങ്ങളെ, ധർമ്മ പുരാണം എന്ന കൃതി വിചാരണ ചെയ്യുന്നു. ധർമ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റെതാണെങ്കിൽ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്.
ഒ വി വിജയന്റെ എഴുത്തുകളുടെയും വരയുടെയും ലോകം വിശാലമായിരുന്നു. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെപ്പോലും സ്നേഹത്തോടെയും സൗമ്യതയോടെയും നേരിട്ട കഥാകാരനായിരുന്നു അദ്ദേഹം.
ചില്ലുവാതിലുകൾ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി. ആ വരികളോ രോന്നും മലയാളിയെ വിടാതെ പിൻതുടരുന്നു. വായനാലോകത്ത് ഇനിയും എത്ര കഥാപാത്രങ്ങൾ കടന്നുവന്നാലും കടൽതീരത്തിലെ വെള്ളായിയ പ്പനേയും ഖസാക്കിലെ രവിയേയും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരേയും അവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീതുടങ്ങി നിരവധി ബഹുമതി കൾ വിജയനെ തേടിയെത്തി. 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമി ൽനിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു.
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഏകമകൻ മധുവിജയൻ