Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു


തൃശ്ശൂര്‍: പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കംവീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം മൂലെക്കുടിയില്‍ ദിവാകരന്റെ മകന്‍ ശ്രീകാന്ത് (24) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്.

അടിയന്തര ശസ്ത്രക്രിയ നടത്താനിരിക്കെ ശനിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു മരണം. പെരുന്നാളാഘോഷത്തിന് ഇറച്ചിവാങ്ങാന്‍ സുഹൃത്തിനൊപ്പം എത്തിയതായി രുന്നു ശ്രീകാന്ത്. സുഹൃത്ത് കടയില്‍ കയറിയ സമയത്താണ് അപകടം.

ജനുവരി 27ന് വൈകീട്ട് 5.45 ഓടെ ആയിരുന്നു അപകടം നടന്നത്. പരിയാരം സെയ്ന്റ് ജോര്‍ജസ് പള്ളിയിലെ അമ്പ് ആഘോഷത്തിന്റെ ഭാഗമായി അങ്ങാടി കപ്പേളക്ക് മുന്‍വശത്തുവെച്ചാണ് പടക്കം പൊട്ടിച്ചത്. പടക്കം തെറിച്ചുവീണ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചു. ബൈക്കിലിരുന്ന ശ്രീകാന്താണ് മരിച്ചത്. വെല്‍ഡിങ് തൊഴിലാളിയാണ്. അമ്മ: ഇന്ദിര. സഹോദരന്‍: ശ്രീക്കുട്ടന്‍.


Read Previous

ചാനല്‍ പോസ്റ്റുകള്‍ എളുപ്പത്തില്‍ പങ്കിടാം; പുതിയ ഫീച്ചറുമയി വാട്‌സ്ആപ്പ്

Read Next

ടാക്‌സി കൂലി ചെലവായത് 3500 രൂപ, അക്കാദമി തന്നത് 2400; ‘എനിക്കു നിങ്ങള്‍ കല്‍പ്പിച്ചിരിക്കുന്ന വില മനസ്സിലാക്കിത്തന്നതിനു നന്ദി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »