ചാനല്‍ പോസ്റ്റുകള്‍ എളുപ്പത്തില്‍ പങ്കിടാം; പുതിയ ഫീച്ചറുമയി വാട്‌സ്ആപ്പ്


ന്യൂഡല്‍ഹി: വാട്സ്ആപ്പ് ചാനലുകള്‍ക്കായി വണ്‍-വേ ബ്രോഡ്കാസ്റ്റിങ് ടൂളായി ‘സ്റ്റാറ്റസ്’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ബ്രോഡ്കാസ്റ്റിങ് ടൂള്‍ 2023 ജൂണിലാണ് അവതരിപ്പിച്ചത്. ഇതിനുശേഷം ഉപയോക്താക്കളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായും കമ്പനി അവകാശപ്പെടുന്നു.

മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് വാട്ട്സ്ആപ്പ് ചാനലില്‍ ഫീച്ചര്‍ ലോഞ്ച് ചെയ്യു ന്നതായി അറിയിച്ചത്. പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ വാട്ട്സ്ആപ്പിലെ ‘അപ്ഡേറ്റ്‌സ്’ എന്ന പ്രത്യേക ടാബില്‍ കാണാം. ഇത് ചാറ്റുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുകയും ഇഷ്ടമുള്ള ചാനലുകള്‍ പിന്തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു.

ഫോര്‍വേഡ് ടു സ്റ്റാറ്റസ്

വ്യക്തിഗതവും അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റിലേക്കോ വിവരങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ പുതിയ ഷെയര്‍ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ 30 സെക്കന്‍ഡ് വരെ വോയ്സ് സന്ദേശങ്ങള്‍ പങ്കിടാന്‍ ഈ ഫീച്ചര്‍ ഉപയോ ക്താക്കളെ അനുവദിക്കുന്നു, ഉപയോക്താക്കള്‍ക്ക് അവരുടെ വ്യക്തിഗത വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളില്‍ ചാനല്‍ അപ്ഡേറ്റുകള്‍ പങ്കിടാനും കഴിയും. ഫീച്ചര്‍ ഇപ്പോഴും ഡെവലപ്പിങ് സ്‌റ്റേജിലായതിനാല്‍ അപ്ഡേറ്റ് ലഭിക്കുന്നതിന് ചില ഉപയോക്താക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നേക്കാം. ഈ ഫീച്ചര്‍ വെബ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ നിലവില്‍ എത്തിയിട്ടില്ലെന്ന് വാട്ട്സ്ആപ്പ് സ്ഥിരീകരിച്ചു.


Read Previous

സ്‌കൂളില്‍ വെള്ളമില്ല; 20 ലിറ്ററിന്റെ കാനില്‍ കൂട്ടുകാര്‍ക്ക് വെള്ളവുമായി ദേവതീര്‍ഥ്‌

Read Next

പള്ളിപ്പെരുന്നാളിന്റെ അമ്പാഘോഷത്തിനിടെ പടക്കം വീണ് ബൈക്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular