ഇരുപത്തിയഞ്ചാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന് പ്രൗഢോജ്വല സമാപനം “


റിയാദ്: ദഅ്‌വ &.അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച 25മത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന് പ്രൗഢോജ്വല സമാപനം. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരുഷ ന്മാരും, സ്ത്രീകളും, കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളും, ലേൺ ദി ഖുർആൻ പഠിതാക്കളും, ഇസ്ലാഹീ സെൻറർ പ്രതിനിധികളും രാവിലെ മുതൽ നടന്ന ദേശീയ സംഗമത്തിൽ പങ്കെടുത്തു.

റിയാദിൽ നടന്ന 25മത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിൽ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി മുഖ്യപ്രഭാഷണം നിർവഹിക്കുന്നു.

റിയാദിലെ അൽമനാഖ് ഫുട്ബോൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന സമാപന സമ്മേളനവും, സമ്മാനദാനവും ദഅ്‌വ &.അവൈർനസ് സൊസൈ റ്റിയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ശൈഖ് ഡോ: ഇബ്രാഹിം യഹിയ ഉദ്ഘാടനം ചെയ്തു. വ്യക്തിജീവിതത്തിലും, സാമൂഹിക ജീവിതത്തിലും, കുടുംബ ജീവിതത്തിലും തനതായ ഇസ്ലാമിക സംസ്കാരം നിലനിർത്തിക്കൊണ്ട് നന്മകളിൽ മാതൃകയാകുവാൻ ഓരോ വ്യക്തിക്കും സാധിക്കണമെന്ന് അദ്ദേഹം ഉണർത്തി.

കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിഅ നദവിയ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ലേൺ ദി ഖുർആൻ ദേശീയ സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് സ്വലാഹി നന്ദി പറഞ്ഞു. ഹാഫിള് റാമിൻ യാക്കൂബ് ഖിറാഅത്ത് നടത്തി. സമാപന സമ്മേളനത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 2023- ലെ ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് പ്രൈസുകളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സദസ്സ്

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ രണ്ട് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽ നിന്നും കഴിഞ്ഞ അക്കാദമിക്ക് വർഷം കെ.എൻ. എം 5, 7 പൊതു പരീക്ഷയിൽ ഉന്നതമാർക്ക് നേടിയ കുട്ടികളെയും, ഹിഫ്ള് അക്കാദമി യിൽ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെയും, സംഗമത്തിൽ ആദരിച്ചു. മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി നേതൃത്വം നൽകി. റിയാദിലെ തറാഹിദ് ഇസ്തിറാഹ, അൽമനാഖ് ഫുട്ബോൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായി സംഘടി പ്പിച്ച പ്രോഗ്രാമിൽ രാവിലെ 10:00ക്ക് വളണ്ടിയർ മീറ്റ് നടന്നു. ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര നേതൃത്വം നൽകി. ദേശീയ സംഗമ ജനറൽ കൺവീനർ നിർദ്ദേശങ്ങൾ നൽകി.

ഉച്ചക്ക് രണ്ടു മണിക്ക് വേദി (1) ൽ എം.എസ്.എം റിയാദിന്റെ നേതൃത്വത്തിൽ ടീനേജ് ഗാതറിഗ് നടന്നു. ഫർഹാൻ കാരക്കുന്ന്, ആദിൽ അത്വീഫ് സ്വലാഹി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അഫ്സൽ സ്വാഗതവും, നാദിർ ഹുസൈൻ, നന്ദിയും പറഞ്ഞു. വൈകിട്ട് നാലുമണിക്ക് വേദി (2)ൽ ലേൺ ദി ഖുർആൻ ദേശീയ ഉദ്ഘാടന സമ്മേളനം ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കബീർ സലഫി പറളി ഉദ്ഘാടനം ചെയ്തു. “കേരള നവോത്ഥാന ചരിത്രത്തിൽ ഇസ്ലാഹി പ്രസ്ഥാനങ്ങളുടെ പങ്ക്” എന്ന വിഷയത്തിൽ ബഷീർ സ്വലാഹി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു.

നൗഷാദ് അലി പി. അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഹാഫിള് അബ്ദു സമീഹ് ഖിറാഅത്ത് നടത്തി. അഡ്വക്കറ്റ് അബ്ദുൽ ജലീൽ സ്വാഗതവും, അബ്ദുൽ വഹാബ് പാലത്തിങ്ങൽ നന്ദിയും പറഞ്ഞു. സമ്മേളന നഗരിയിൽ പ്രത്യേകം സജ്ജമാക്കിയ “ഫ്രോലിക്ക്” കളിത്തട്ട് വേദികളിൽ (3,4,5 വേദികൾ) കുട്ടികൾക്ക് വേണ്ടി ബത്ഹ റിയാദ് സലഫി മദ്റസ അധ്യാപിക, അധ്യാപകന്മാരുടെ നേതൃത്വത്തിൽ വൈവിധ്യമായ മത്സരങ്ങളിൽ നടന്നു. ബാസിൽ പുളിക്കൽ ,വാജിദ് ,ആ ത്തിഫ് ബുഹാരി ,നാജിൽ ,ഫർഹാൻ കാരക്കുന്ന്, വാജിദ് ചെറുമുക്ക്, മുജീബ് ഇരുമ്പുഴി ,റജീന സി വി ,റുക്സാന ,നസ്റിൻ ,റംല ,ജുമൈല ,സിൽസില ,ഹഫ്സത്ത് ,നദാ ഫാത്തിമ, ദിൽഷാ എന്നിവർ നേതൃത്വം നൽകി.

രണ്ട്‌ പതിറ്റാണ്ടായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വ്യവസ്ഥാപിതമായി സംഘടി പ്പിക്കുന്ന ഖുർആൻ പഠനപദ്ധതി, ഒന്നാം ഘട്ടം പൂർത്തീകരിക്കുകയും. പുനരാവർ ത്തനമായി ഏഴാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2024 ൽ മുപ്പതിനായിരം പഠിതാക്കൾക്ക് പാഠപുസ്തകം സൗജന്യമായി വിതരണം ചെയ്തു. ലോകത്താകമാനമുള്ള മലയാളികൾക്ക് പഠന പ്രക്രിയയിൽ പങ്കെടുക്കാവുന്നതും അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ ഒരേസമയം ലോകത്ത് എവിടെ നിന്നും എഴുതാവുന്നതുമാണ്.

മെയ് 3, വെള്ളി രാവിലെ പത്തുമണി മുതൽ രാത്രി 10:30 വരെ നടന്ന ലേൺ ദി ഖുർആൻ ദേശീയ സംഗമ പ്രവർത്തനങ്ങൾക്ക് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വളണ്ടിയർ വിങ്ങ് പ്രവർത്തകർ നേതൃത്വം നൽകി.



Read Previous

മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ

Read Next

കുഞ്ഞേ മാപ്പ് !’; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular