
റിയാദ്: ആരോഗ്യം പരിപാലിക്കുന്നതിനും , ദിനചര്യകള്‍ക്രമപെടുത്തുന്നതിനും ഭക്ഷണ ക്രമങ്ങള്‍ എങ്ങനെ പരിപാലിക്കാം എന്നതിനെകുറിച്ചെല്ലാം കൃത്യമായ അവബോധംപ്രവാസി സമൂഹത്തിന് മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഷിംസ് സിഗനേച്ചർ വൈറ്റല്‍ വൈബ് ഫെസ്റ്റ് ഏപ്രില്‍ 11 വെള്ളിയാഴ്ച 6 മണിമുതല്‍ റിയാദിലെ മലാസ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു മനുഷ്യന്‍റെ ഏക സമ്പത്ത് ആരോഗ്യമാണ് ശരീരികമായി ആരോഗ്യവാൻ ആണോ എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് .ശാരീരികമായും മാനസികമായും സാമൂഹികമായും കരുത്തു കൈവരിക്കുമ്പോഴാണ് സമ്പൂര്‍ണ ആരോഗ്യം നേടാന്‍ കഴിയൂ. മാത്രമല്ല, ശാരീരിക സുസ്ഥിരത നേടുന്നതോടെ ആത്മവിശ്വാസവും ആത്മാഭിമാനവും മികച്ചതാക്കി മാറ്റാന്‍ കഴിയുമെന്നും ഈ ശില്‍പ്പശാല പുതിയൊരു ആരോഗ്യ പരിപാലന ശീലത്തിന് വഴിയൊരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമകളാകുന്ന തലമുറയുടെ അതിജീവനവും ലക്ഷ്യമാക്കി വൈറ്റല്‍ വൈബ് ഫെസ്റ്റില്‍ ബോധവല്‍ക്കരണ ക്ലാസ് നടക്കും. ഫിറ്റ്‌നസിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫിറ്റ്‌നസ് ട്രെയ്‌നിങ്ങും നല്‍കും. പ്രവാസികള്‍ക്ക് പ്രത്യേകം രൂപം നല്‍കിയ വര്‍ക്ക് ഔട്ട് പ്ലാനുകള്‍, നൂട്രിഷണല്‍ ടിപ്‌സ് എന്നിവ പരിചയപ്പെടുത്തും.
ആക്ടീവ് ലൈഫ് സ്‌റ്റൈല്‍ വര്‍ക്‌ഷോപ്, ന്യൂട്രീഷണല്‍ ഗൈഡന്‍സ്, ലൈഫ് സ്‌റ്റൈല്‍ സപ്പോര്‍ട്ട്, ആന്റി ഡ്രഗ് കാമ്പയിന്‍, കായിക പരിശീലനം ആനന്ദകരമാക്കാന്‍ സൂമ്പാ ഡാന്‍സ്, ഫിറ്റ്‌നസ്സ് ഫണ്‍ സെഷന്‍, വിനോദ പരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ അരങ്ങേറുമെന്നും സൗജന്യ പാസും, പങ്കെടുക്കുന്നവര്‍ക്ക് ഡിന്നര്‍ ഉള്‍പ്പടെ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഷിം സിഗ്നേച്ചർ ഫിറ്റ്നസ്സ് സ്റ്റുഡിയോ ഡയറക്ടർ ഷിംന ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർ ദിവ്യ ഭാസ്കരൻ, ഇന്റർനാഷണൽ സെർട്ടിഫൈഡ് ട്രൈനർ സനദ് സുന്ദർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സൗമ്യ സാമുവൽ എന്നിവർ പങ്കെടുത്തു.