അബ്ദിയ ഷഫീനക്ക്‌ യാത്രയയപ്പ്‌ നൽകി


റിയാദ്‌: രണ്ടര പതിറ്റാണ്ട്‌ കാലത്തെ പ്രവാസത്തിനു വിരാമം കുറിച്ച്‌ മടങ്ങുന്ന ഷഫീന ക്ക്‌ ജേണലിസം സഹപാഠികൾ യാത്രയയപ്പ്‌ നൽകി.മസ്രയിലെ സുന്ദരി നോവൽ, മറ്റു ആനുകാലികങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന ഷഫീന റിയാദിൽ നിരവധി സംഘടന തലപ്പത്തു പ്രവർത്തിച്ചു വരികയായിരുന്നു.വെള്ളിയാഴ്ച ബത്ത ഡി-പാലസ്‌ ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഉദ്‌ഘാടകൻ റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡ ന്റ്‌ നസറുദ്ദീൻ വി.ജെ ഷഫീനക്കുള്ള ഉപഹാരം കൈമാറി.

പ്രവാസ ജീവിതത്തിലെ വിലപ്പെട്ട സമയം ഫ്ലാറ്റിൽ തളച്ചിടാതെ എഴുത്തിലും, കലാ സംസ്കാരിക- സാമൂഹിക പ്രവർത്തനത്തിലും പാചകകലയിലുമൊക്കെയായി ക്രിയാത്മ കമായി ഇടപെട്ടു വിജയിച്ചതിന്റെ ചാരിതാർത്ഥ്യത്തോടെയാണു ഷഫീനയുടെ മടക്ക മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്‌മയിൽ കണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്നേഹ വിരുന്നിൽ ആമുഖം ഷാദിയ, റസാക് പൂക്കോട്ട് പാടം, മുജീബ് ഉപ്പട, കുഞ്ജീസ്, മുജീബ്, നാദിർ, ഇസ്മായിൽ കരോളം, റസിൻ,മാത്യു, വൈശാഖ്‌, സാബീർ, ആശംസകൾ നേർന്നു .മൊയ്‌ദീൻ സ്വാഗതവും സെലീന മാത്യു നന്ദിയും പറഞ്ഞു.


Read Previous

ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

Read Next

ഈ 30 കാരിയായ അമേരിക്കന്‍ സ്ത്രീക്ക് നാഡിമിടിപ്പ് ഇല്ല… ‘ബാറ്ററിയില്‍ ഓടുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »