അബ്ദുൽ റഹീം കേസ്: ഒൻപതാം തവണയും മാറ്റി, ജാമ്യത്തിനായി അപേക്ഷ നൽകിയതായി റഹീമിന്റെ അഭിഭാഷകൻ, മാർച്ച് പതിനെട്ടിന് രാവിലെ കേസ് വീണ്ടും പരിഗണിക്കും.


റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ വിധി പറയുന്നത് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. റഹീം കേസ് സൗദി സമയം രാവിലെ 10 മണിക്ക് കോടതി പരിഗണിച്ചെങ്കിലും വിധിയുണ്ടായില്ല. ഒൻപതാം തവണയും കോടതി കേസ് മാറ്റി വെകുകയായിരുന്നു . റഹീമിന്റെ അഭിഭാഷകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ ഹാജരായിരുന്നു.

കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവർണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു.മോചനം വൈകുന്നതിനാൽ ജാമ്യാപേക്ഷ നൽകിയതായി റഹീമിന്റെ അഭിഭാഷക ഡോ റെന അറിയിച്ചു. അടുത്ത സിറ്റിംഗ് മാർച്ച് 18 ന് രാവിലെ സൗദി
സമയം 11 മണിക്ക് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു


Read Previous

പ്രശസ്ത വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി അബ്രഹാം ഫാം ഹൗസിൽ മരിച്ച നിലയിൽ

Read Next

‘പണി വരുന്നുണ്ട് അവറാച്ചാ’ ജോബ് ഇന്‍റർവ്യൂ ക്രാക്ക് ചെയ്യാൻ സ്വന്തമായി നിർമ്മിച്ച എഐ ടൂൾ പരിചയപ്പെടുത്തി യുവാവ്. പല തൊഴില്‍ മേഖലയ്ക്കും എ ഐ ഒരു ഭീഷണി ആയേക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »