Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അബ്ദുൽ റഹീം മോചനം: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി


റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടിക്രമങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ടെന്ന് റിയാദ് റഹീം സഹായസമിതി അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി അംഗങ്ങളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ദിയ ധനം കുടുംബത്തിന് കൈമാറുന്നതിനുള്ള മാർഗനിർദേശം നൽകണമെന്ന് കൂടികാഴ്ചയില്‍ അഭ്യര്‍ത്ഥിച്ചു പണം നൽകാനുള്ള ഗവർണറേറ്റിന്റെ നിർദേശത്തി നായി കാത്തിരിക്കുകയാണിപ്പോൾ എംബസിയും സഹായ സമിതിയും. പണം സെർട്ടിഫൈഡ് ചെക്കായി കുടുംബത്തിന് നേരിട്ടുള്ള അക്കൗണ്ടിലാണോ കൈ മാറേണ്ടത് അതോ കോടതിയുടെ അക്കൗണ്ടിലേക്കാണോ, നൽകേണ്ടത് എന്ന് ഗവർണറേറ്റ് രേഖാമൂലം ഇന്ത്യൻ എംബസിയെ അറിയിക്കും.

ഇക്കാര്യത്തിൽ ഗവർണറേറ്റിന്റെ അറിയിപ്പുണ്ടായാൽ ഉടൻ ദിയ ധനമായ 15 മില്യൺ സൗദി റിയാൽ റഹീമിനായി സമാഹരിച്ച തുകയിൽ നിന്ന് ട്രസ്റ്റ് വിദേശകാര്യ മന്ത്രാല യത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറും. തുടർന്ന് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ എംബസി തുക സെർട്ടിഫൈഡ് ചെക്കായി ഗവർണറേറ്റ് നിർദേശിക്കുന്ന അക്കൗണ്ടിലേക്കും നൽകും.

ഇതോടെ മോചനവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പ്രധാന ഘട്ടം പൂർത്തി യാകും. പിന്നീട് ഇരു വിഭാഗത്തിന്റെയും വക്കീലുമാർ കോടതിയുടെ സമയം മുൻകൂട്ടി വാങ്ങി ഹാജരാകുമെന്നും അപ്പോഴേക്കും ഗവർണറേറ്റിൽ നിന്ന് രേഖകൾ കോടതിയി ലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കോടതിയുടെ ഉത്തരവും മോചനവു മായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് സഹായ സമിതി വാര്‍ത്താകുറിപ്പിൽ അറിയിച്ചു.


Read Previous

കെ.എം.സി.സി ദേശീയ ഫുട്ബോളിന് പ്രൗഡ്വോജ്ജല തുടക്കം

Read Next

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »