അബ്ദുല്‍ റഹീം മോചന ഹരജി: ഇന്നും വിധി ഉണ്ടായില്ല ,രണ്ടാഴ്ചത്തേക്ക് നീട്ടി, നിരാശയോടെ പ്രവാസി മലയാളികള്‍


റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹരജിയിൽ വിധി പറയുന്നത് മാറ്റി വെച്ചു. .റിയാദ് ക്രിമിനൽ കോടതിയുടെ പുതിയ ബെഞ്ചാണ് അൽപ നേരം മുമ്പ് അബ്ദുൽ റഹീമിന്റെ മോചന ഉത്തരവുമായി ബന്ധപ്പെട്ട ഹരജിയിൽ വിധി പറയുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചത്. .

ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ധ് ചെയ്തിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നാണ് വധശിക്ഷ റദ്ധ് ചെയ്തത്.. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) കൊല്ലപ്പെട്ട ബാലന്റെ കുടുംബത്തിന് നൽകിയതിനെ തുടർന്നാണ് ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കിയത്

.ഇതേ തുടർന്ന് റഹീമിന്റെ മോചനത്തിനായി സമർപ്പിച്ച ഹരജി കഴിഞ്ഞ മാസം പരിഗണിച്ചുവെങ്കിലും വധ ശിക്ഷ റദ്ധാക്കിയ അതെ ബഞ്ചാണ് മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടത് എന്ന സാങ്കേതിക കാരണത്താൽ കേസ് മാറ്റി വെക്കുക യായിരുന്നു. പിന്നീട് ഇന്ന് കാലത്താണ് പുതിയ ബഞ്ച് കേസ് വീണ്ടും പരിഗണിച്ചത്. റഹീമിന്റെ അഭിഭാഷകൻ ഉസാമ അൽ അമ്പർ, റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂർ, ഇന്ത്യൻ എംബസി പ്രതിനിധി യൂസുഫ് കാക്കഞ്ചേരി എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരായത്.


Read Previous

ഇന്നലെ വരെ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് അറിയുന്നവരാണ് മുസ്ലിം ലീഗ് അണികള്‍: മുഖ്യമന്ത്രി

Read Next

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ നേരത്തെ എതിര്‍ത്തത് രണ്ടു കാരണങ്ങള്‍ കൊണ്ട്: കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »