മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ സാഹിബ്’ ശരിയുടെ പക്ഷത്ത് നിന്ന് പ്രവർത്തിച്ച ദേശീയവാദിയും മതേതരവാദിയും: റിയാദ് ഒഐസിസി തൃശ്ശൂർ ജില്ല കമ്മിറ്റി.


റിയാദ്: സ്വാതന്ത്രസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ സാഹിബ് അനുസ്മരണം നടത്തി. ബത്ഹ സബർമതിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് നാസർ വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി റഷീദ് കുളത്തറ മുഖ്യ പ്രഭാഷണം നടത്തി.

മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ സാഹിബ് അനുസ്മരണം: ഒഐസിസി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി റഷീദ് കുളത്തറ മുഖ്യ പ്രഭാഷണം നടത്തുന്നു

ശരിയുടെ പക്ഷത്തു നിന്നുകൊണ്ട് തികഞ്ഞ ദേശീയവാദിയും മതേതരവാദിയുമായ സ്വതന്ത്ര സമര സേനാനിയുമായിരുന്നു അബ്ദുറഹ്മാൻ സാഹിബ്.കർഷക തൊഴിലാളി കൾ ,അധ്യാപകർ, വിദ്യാർഥികൾ ഇന്നുവരെ അണിനിരത്തിക്കൊണ്ട് കോൺഗ്രസ്സിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാൻ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് അദ്ദേഹത്തിന് സാധിച്ചു. അബ്ദുറഹ്മാൻ സാഹിബിന് പോലുള്ളവരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിന്റെ പ്രസക്തിയെപറ്റി യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച ഓഐസിസി നേതാക്കൾ എടുത്തു പറഞ്ഞു.

സുരേഷ് ശങ്കർ, യഹ്‌യ കൊടുങ്ങല്ലൂർ, വിൻസെൻ്റ് തിരുവനന്തപുരം, രാജു തൃശൂർ, ഷുക്കൂർ ആലുവ എന്നിവർ അബ്ദുൽ റഹ്മാൻ സാഹിബിനെ അനുസ്മരിച്ചു കൺവീനർ അൻസായി ഷൗക്കത്ത് ആമുഖവും ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും ,ട്രഷറർ രാജേഷ് ചേലക്കര നന്ദിയും പറഞ്ഞു.

തലഹത്ത് , സലിം , ഷംസു , ഗഫൂർ ചെന്ത്രാപ്പിന്നി, ഇബ്രാഹിം ചേലക്കര, സുലൈമാൻ മുള്ളൂർക്കര, ജോണി മാഞ്ഞുരാൻ , സൈഫ് റഹ്മാൻ, മുസ്തഫ പുനിലത്ത്, ഷാനവാസ് പുന്നിലത്ത് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.


Read Previous

തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടത്തി, പൊലീസിനെ വിശ്വസിക്കാനാവില്ല; നവീൻബാബുവിന്റേത് കൊലപാതകമെന്ന് സംശയം’ കേസ് സി ബി ഐ അന്വേഷിക്കണമെന്ന്’ കുടുംബം ഹൈക്കോടതിയില്‍.

Read Next

മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അധികം വോട്ടുകളെന്ന് റിപ്പോർട്ട്; 504,313 അധികം വോട്ടുകൾ വോട്ടെണ്ണൽ ദിവസം എണ്ണി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »