Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അബ്ദുറഹീം മോചനം: 15 മില്യൺ റിയാലിന്‍റെ ഡി.ഡി റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്‍റെ പേരില്‍ ഇഷ്യൂ ചെയ്ത് റിയാദിലെ ഇന്ത്യൻ എംബസി, നിർണ്ണായക ഘട്ടം പൂർത്തിയാകുന്നു.


റിയാദ് : റിയാദിൽ ജയിൽ മോചനം കാത്തു കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക്. സൗദി കുടുംബത്തിനുള്ള ദിയാധനമായ പതിനഞ്ച് മില്യൺ റിയാലിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് വ്യാഴാഴ്ച്ച വൈകീട്ട് റിയാദിലെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തു.

ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസി ന്റെ പേരിലാണ് ചെക്ക് ഇഷ്യൂ ചെയ്തിട്ടുള്ളത്. സാക്ഷികളായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരും നിയമ സഹായ സമിതി അംഗം മൊഹിയുദീൻ സഹീറും എംബസിയിലെത്തിയിരുന്നു.

ഗവർണറേറ്റ് ആവശ്യപ്പെടുന്ന മുറക്ക് ഒറിജിനൽ കോപ്പി ഹാജരാക്കും. അടുത്ത പ്രവൃത്തി ദിവസങ്ങളിൽ അപ്പോയ്ന്റ്മെന്റ് കിട്ടുന്ന മുറക്ക് ഇരു വിഭാഗത്തിന്റെയും വക്കീലുമാരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഗവര്ണറേറ്റിൽ ഹാജരാകും. ഞായറാഴ്ച്ച തന്നെ അപ്പോയ്ന്റ്മെന്റ് കിട്ടാൻ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സിദ്ദീഖ് തുവൂരും അറിയിച്ചു.

ഇതോടെ റഹീമിന്റെ കേസിലെ നിർണ്ണായകമായ ഘട്ടമാണ് പൂർത്തിയാകുന്നതെന്ന് റിയാദിലെ അബ്ദു റഹീം നിയമ സഹായ സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ എന്നിവർ പറഞ്ഞു. ലോകമലയാളികൾ കൈകോർത്ത ഈ മഹാ ദൗത്യം പെട്ടെന്ന് പൂർത്തിയാക്കാനും റഹീം ജയിൽ മോചിതനായി നാട്ടിൽ കാത്തിരിക്കുന്ന ഉമ്മയുടെ അടുത്തെത്താനും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും അവർ അഭ്യർത്ഥിച്ചു.


Read Previous

ലോകത്തിലെ സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടിക പുറത്ത്’; ഇന്ത്യയിൽ നിന്ന് വീണ്ടും ഇടം നേടി റിലയൻസ്

Read Next

കേന്ദ്രമന്ത്രിയാകാനുള്ളതാണ്; ജോസ് കെ മാണിക്കു രാജ്യസഭ സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »