സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ട്വൻ്റി 20യിൽ ഇന്ത്യൻ തിരിച്ചുവരവ്; താരമായി അഭിഷേക് ശർമ്മ


100 റൺസിൻ്റെ തകർപ്പൻ ജയമാണ് ശുഭ്മൻ ​ഗില്ല് നേത്യത്വം നൽകിയ സംഘം സ്വന്തമാ ക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെ 18.4 ഓവറിൽ എല്ലാവരും പുറത്തായി. 134 റൺസാണ് നേടാനായത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമു കളും ഓരോ മത്സരം വീതം വിജയിച്ചു നിൽക്കുകയാണ്.

കന്നി സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെ (47 പന്തില്‍ 100) കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ മുന്നോട്ടുവെച്ചത്. അഭിഷേകിന് പുറമെ റുതുരാജ് ഗെയ്കവാദ് (47 പന്തില്‍ 77), റിങ്കു സിംഗ് (22 പന്തില്‍ 48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

ടോസ് നേടിയ ഇന്ത്യയാണ് ആദ്യം ബാറ്റിം​ഗിനിറങ്ങിയത്. തുടക്കം തന്നെ ശുഭ്മൻ ​ഗിൽ രണ്ട് റൺസുമായി പുറത്തായപ്പോൾ ഒന്ന് ഞെട്ടി. എന്നാൽ അഭിഷേക് ശർമ്മയുടെ വെടിക്കെട്ടും റുതുരാജ് ഗെയ്ക്ക്‌വാദിൻ്റെ അവസരോചിത ഇന്നിം​ഗ്സും ചേർന്നപ്പോൾ നീലപ്പട സ്കോറിം​ഗ് മുന്നോട്ട് നീക്കി. രണ്ടാം മത്സരത്തിൽ തന്നെ സെഞ്ച്വറി നേട്ടവുമായി അഭിഷേക് ഇന്ത്യൻ ഇന്നിം​ഗ്സിന് അടിത്തറയിട്ടു. 47 പന്തിൽ ഏഴ് ഫോറും എട്ട് സിക്സും സഹിതമാണ് താരത്തിന്‍റെ ഇന്നിം​ഗ്സ്.

പിന്നീട് മൂന്നാം വിക്കറ്റില്‍ അഭിഷേക് – റുതുരാജ് സഖ്യം 137 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ അഭിഷേക് താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലായി. അഭിഷാകിൻ്റെ ഒരു ക്യാച്ചും സിംബാബ്‍വേ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തി. തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടിയാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 47 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും ഏഴ് ഫോറും നേടി. 14-ാം ഓവറിലെ അവസാന പന്തിലാണ് അഭിഷേക് മടങ്ങിയത്.

തുടര്‍ന്നെത്തിയ റിങ്കു, റുതുരാജിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. 47 പന്തുകള്‍ നേരിട്ട റുതുരാജ് 11 ഫോറും ഒരു സിക്സും നേടി. റിങ്കുവിന്റെ ഇന്നിംഗ്സില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമുണ്ടായിരുന്നു. നേരത്തെ, ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് ഇറങ്ങിയത്. ഖലീല്‍ അഹമ്മദിന് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി.

റുതുരാജ് ഗെയ്ക്ക്‌വാദ് 47 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 77 റൺസുമായി പുറത്താകാതെ നിന്നു. 48 റൺസുമായി പുറത്താകാതെ നിന്ന റിങ്കു സിം​ഗും ഇന്ത്യൻ സ്കോർബോർഡിൽ നിർണായക സംഭാവന നൽകി. 22 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതാണ് റിങ്കുവിൻ്റെ ഇന്നിം​ഗ്സ്. സിംബാബ്‍വേക്കായി വെസ്‍ലി മധേവേരെ 43 റൺസും ബ്രയാൻ ബെന്നറ്റ് 26 റൺസുമെടുത്ത് പുറത്തായി.ലൂക് ജോങ്‌വെ (33), ജോണ്‍താന്‍ കാംപെല്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒമ്പതാമനായി ക്രീസിലെത്തിയ ലൂക്ക് ജോങ്‌വെ 33 റൺസെടുത്തു.


Read Previous

ബഷീർ സമസ്ത ജീവജാലങ്ങളെയും സൂക്ഷ്മതയോടെ നിരീക്ഷിച്ച എഴുത്തുകാരന്‍; മാങ്കോസ്റ്റിൻ ശ്രദ്ധേയം.

Read Next

കരുനാഗപ്പള്ളിയില്‍ വൈദ്യുതി കമ്പി പൊട്ടിവീണു, ഷോക്കേറ്റ് യുവാവ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »