Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി അഭിഷേക് ശര്‍മ; കിവീസിനെതിരെ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ


ഹൈദരാബാദ്: ന്യൂസിലൻഡിനെതിരെയുള്ള അഞ്ച് മൽസരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. നാഗ്പൂരിൽ നടന്ന മത്സരത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.48 റൺസിനായിരുന്നു ഇന്ത്യൻ ജയം.

നേരത്തേ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.ഇന്ത്യയുടെ ടി20 ചരിത്രത്തിൽ ന്യൂസിലൻഡിനെതിരെയുള്ള ഏറ്റവും ഉയർന്ന സ്കോറാണ് നാഗ്പൂരിൽ ഇന്ന് കുറി ച്ചത്.ഇന്ത്യൻ ബാറ്റിങ്ങില്‍ ഓപ്പണർ അഭിഷേക് ശർമ്മ മികച്ച പ്രകടനം കാഴ്‌ചവച്ചു. വെറും 35 പന്തുകളിൽ നിന്ന് 84 റൺസ് നേടിയ അദ്ദേഹം ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. 22 പന്തുകളിൽ അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക് ശർമ്മ, ടി20യിൽ 25 പന്തിൽ താഴെ എട്ട് അർദ്ധസെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

അഭിഷേക് ശർമ്മയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും മൂന്നാം വിക്കറ്റിൽ 47 പന്തുകളിൽ നിന്ന് 99 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് ഉണ്ടാക്കി, ഇത് ഇന്നിംഗ്സിന് അടിത്തറ പാകി. അവസാന ഓവറു കളിൽ തകർത്തടിച്ച റിങ്കു സിംഗ് വെറും 20 പന്തുകളിൽ നിന്ന് 44 റൺസ് നേടി ഇന്ത്യയുടെ സ്കോർ 238-ൽ എത്തിച്ചു. മലയാളി താരം സഞ്ജു സാംസൺ 10 റൺസിനും, ഇഷാൻ കിഷൻ 8 റൺസിനും പുറത്താ യി. ഹാർദിക് പാണ്ഡ്യ 22 റൺസ് സംഭാവന ചെയ്തു. ന്യൂസിലൻഡിനായി ക്രിസ്റ്റ്യൻ ക്ലാർക്ക് രണ്ട് വിക്കറ്റും, ജേക്കബ് ഡഫി, ഇഷ് സോധി, കൈൽ ജാമിസൺ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് നിരയിൽ ഗ്ലെൻ ഫിലിപ്സ് പൊരുതിനോക്കി. 40 പന്തിൽ നിന്ന ആറ് സിക്സുകളടക്കം പറത്തി 78 റൺസെടുത്ത ഗ്ലെൻ ഫിലിപ്സ് പുറത്തായ ശേഷം അൽപ്പം പൊരുതി നോക്കിയത് മാർക്ക് ചാപ്മാനും ഡാറിൽ മിച്ചെലുമായിരുന്നു. പക്ഷേ നിരന്തരം വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൌളർമാർ കിവീസിനെ വരിഞ്ഞു കെട്ടി. അവസാന ഓവർ എറിഞ്ഞ ശിവം ദുബെ അടുത്ത ടുത്ത പന്തുകളിൽ 2 മിച്ചലിനേയും ക്രിസ് ക്ലാർക്കിനേയും പുറത്താക്കി ഹാട്രിക്കിൻറെ വക്കോളം എത്തിയിരുന്നു. ഇന്ത്യക്കു വേണ്ടി വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് നേടി.


Read Previous

ശബരിമല സ്വർണക്കൊള്ള കേസ്: മുഖ്യ പ്രതികളുടെ 1.3 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി, പുറത്തു വരുന്നത് ഞെട്ടിക്കുന്ന തെളിവുകൾ

Read Next

‘എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്‍റെ കൈകൾ വിറയ്ക്കുന്നു, ദാമ്പത്യം നഷ്‌ട്ടപ്പെട്ടതായി തോന്നുന്നു’; ദുര്‍ഗ കൃഷ്‌ണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »