കുവൈറ്റിലെ പ്രമേഹ ക്ലിനിക്കുകളിൽ ഒരുവർഷം എത്തിയത് 10 ലക്ഷത്തോളം രോഗികൾ; ക്ലിനിക്കുകൾ സന്ദർശിച്ചതിൽ 46 ശതമാനവും കുവൈറ്റ് പൗരന്മാർ.


കുവൈത്ത് സിറ്റി: കുവൈറ്റില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവി ലേക്ക് സുചന നല്‍കി 2022ലെ ആശുപത്രി സന്ദര്‍ശനങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 105 പ്രമേഹ ക്ലിനിക്കുകളില്‍ 9,33,000 സന്ദര്‍ശനങ്ങള്‍ ഒരു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ശരാശരി 3,871 പ്രതിദിന സന്ദര്‍ശനങ്ങളാണ് രേഖപ്പെടുത്തിയത്. പ്രമേഹ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ചതില്‍ 46 ശതമാനവും കുവൈറ്റ് രോഗികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫര്‍വാനിയ ഹെല്‍ത്ത് ഡിസ്ട്രിക്ടാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശന വിഹിതം നേടിയത്. ആകെ പ്രമേഹ ക്ലിനിക്ക് സന്ദര്‍ശനങ്ങളുടെ 25.1 ശതമാനവും രേഖപ്പെടുത്തിയത് ഇവിടെയാണ്. അതേസമയം പ്രമേഹ രോഗികളുടെ ആശുപത്രി സന്ദര്‍ശനനിരക്കില്‍ ഏറ്റവും കുറവ് മുബാറക് അല്‍-കബീര്‍ ജിയായിരുന്നു. 10.4 ശതമാനം പേര്‍ മാത്രമാണ് ഇവിടെ രോഗചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്.

2022ല്‍ ജനിതക രോഗ കേന്ദ്രം 9,851 സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി. ഇവിടത്തെ മൊത്തം സന്ദര്‍ശനത്തിന്റെ 74 ശതമാനം കുവൈറ്റ് പൗരന്‍മാരാണ്. ഈ സന്ദര്‍ശനങ്ങളില്‍ 52.6 ശതമാനം പുരുഷന്മാരും 47.4 ശതമാനം സ്ത്രീകളുമാണ്. ഇസ്ലാമിക് മെഡിസിന്‍ സെന്റര്‍ 2022 ല്‍ 5,223 പ്രമേഹ രോഗികളുടെ സന്ദര്‍ശനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 70.9 ശതമാനം പേരും കുവൈറ്റ് പൗരന്‍മാരായിരുന്നു. സ്ത്രീ സന്ദര്‍ശകരുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് ഏകദേശം 1.6 മടങ്ങ് കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രക്തത്തിലെ ഉയര്‍ന്ന ലിപിഡ് റേറ്റ് (86%), പ്രമേഹം (6%), വാതരോഗം (2%) എന്നിവ ചികിത്സിക്കാനായാണ് ആശുപത്രികളിലും ക്ലനിക്കുകളിലും കൂടുതല്‍ പേര്‍ എത്തിയത്. 2022ല്‍ കുവൈറ്റിലെ സ്‌പെഷ്യലൈസ്ഡ് ആശുപത്രികളെക്കുറിച്ചുള്ള നിരവധി സുപ്രധാന കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. 190,734 ഔട്ട്പേഷ്യന്റ് സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തിയ ഇബ്നു സീന ഹോസ്പിറ്റലാണ് പ്രത്യേക ആശുപത്രികളില്‍ ഒന്നാം സ്ഥാനത്താണ്. അല്‍ – റാസി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ അടിയന്തര സന്ദര്‍ശനങ്ങള്‍ ഉണ്ടായത്. 2022ല്‍ ആകെ 167,300 പേര്‍ എമര്‍ജന്‍സി വിസിറ്റിനായി എത്തി.

സ്‌പെഷ്യലൈസ്ഡ് ഹോസ്പിറ്റലുകളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ നിയമിച്ചത് ഇബ്‌നു സീന ഹോസ്പിറ്റലാണ്. 1,942 തൊഴിലാളികളെയാണ് ഇവിടെ നിയമിച്ചത്. അതേസയം സൈക്യാട്രിക് ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ കിടക്കകള്‍ ഉള്ളത്. ഇവിടെ 627 കിടക്കകള്‍ രോഗികള്‍ക്ക് ലഭ്യമാണ്. മെറ്റേണിറ്റി ഹോസ്പിറ്റലിലാണ് 2022ല്‍ ഏറ്റവും കൂടുതല്‍ ഡിസ്ചാര്‍ജുകള്‍ രേഖപ്പെടുത്തിയത്. ആകെ 16,275 പേര്‍. 2022 ലെ ആരോഗ്യ റിപ്പോര്‍ട്ട് കുവൈറ്റില്‍ സ്‌പെഷ്യലൈസ്ഡ് ഹെല്‍ത്ത് കെയര്‍ സേവനങ്ങളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കാണിക്കുന്നതായി അധികൃതര്‍ അഭിപ്രായപ്പെട്ടു. പ്രമേഹ പരിചരണം, ജനിതക രോഗ ചികിത്സകള്‍, ആശുപത്രി സേവനങ്ങള്‍ എന്നിവ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ രംഗത്ത് ഒരു പ്രധാന പങ്ക് വഹിക്കുന്നതായും അധികൃതര്‍ പറഞ്ഞു.


Read Previous

മുതിർന്നവരിൽ 84.8 ശതമാനം പേരും ദിവസവും നാലു നേരം വരെ ഭക്ഷണം കളിക്കുന്നു; സൗദിയിലെ പകുതിയോളം പേർക്ക് പൊണ്ണത്തടി; ചെറിയ കുട്ടികളിലും അമിതഭാരം

Read Next

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അപമാനിക്കൽ അല്ല; കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »