അബുദാബി രാജ്യാന്തര യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി; വാക്സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീൻ 5 ദിവസമാക്കി.


അബുദാബി∙ വാക്സീൻ എടുത്ത രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ 5 ദിവസമാക്കി കുറച്ച് അബു ദാബി. നിലവിൽ 10 ദിവസമാണ് ക്വാറന്റീൻ. ഇന്ത്യ ഉൾപ്പെടെ റെഡ് വിഭാഗം രാജ്യങ്ങളി ൽനിന്ന് യുഎഇയിലെത്തുന്ന വാക്സീൻ എടുത്തവർക്കാണ് ആനുകൂല്യം. ഇവർ രാജ്യത്തെത്തി നാലാം ദിവസം പിസിആർ െടസ്റ്റ് എടുക്കണം.വാക്സീൻ എടുക്കാത്ത റെഡ് രാജ്യക്കാർക്ക് യുഎഇയി ലെത്തിയാൽ 10 ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനുണ്ട്. 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കുകയും വേണം.

നിലവിൽ ഈ മാസം 14 വരെയുള്ള യാത്രാ വിലക്കു യുഎഇ പിൻവലിച്ചാൽ പുതിയ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇന്ത്യക്കാർക്കും അബുദാബിയിലെത്താം. അതായത് കോവിഡ് ഭീതിയില്ലാത്ത രാജ്യങ്ങളിൽനിന്ന് (ഗ്രീൻ പട്ടിക) വരുന്നവരും വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരുമായ യാത്ര ക്കാർക്ക് ഇനി ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ, അബുദാബിയിൽ എത്തുന്ന ദിവസവും ആറാം ദിവസവും ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച യു.എ.ഇ. പൗരന്മാർക്കും അബുദാബി താമസവിസയുള്ള വർക്കും മാത്രമാണ് നിബന്ധന ബാധകം.

പുതിയ നടപടിക്രമങ്ങൾ മേയ് മൂന്നിന് പ്രാബല്യത്തിലായി.കോവിഡ് സുരക്ഷിത രാജ്യങ്ങളാണ് ഗ്രീൻപട്ടികയിലുള്ളത്. നിലവിൽ ഇന്ത്യ പട്ടികയിലില്ല. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പട്ടിക പുതു ക്കാറുണ്ട്. ഏപ്രിൽ 25-നാണ് അവസാനമായി പുതുക്കിയത്.ഗ്രീൻ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളി ൽനിന്നുള്ളവർ വാക്സിന്റെ രണ്ട് ഡോസ് എടുത്തിട്ടുണ്ടെങ്കിലും അബുദാബിയിൽ എത്തുമ്പോൾ കോവിഡ് പരിശോധന നടത്തുകയും അഞ്ചുദിവസം ക്വാറന്റീനിൽ പോവുകയും വേണം .അൽ ഹൊസൻ ആപ്പിൽ മുഖേനെ റിപ്പോർട്ടുകൾ കണ്ടെത്താനാവും.


Read Previous

കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരണം ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയെന്ന്‍. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

Read Next

സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »