
തിരു: ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കണക്കുകള്‍ തയ്യാറാക്കി വെച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആക്ച്വല്‍സ് എന്നു വെച്ചാല്‍ എന്താണ്?. ചെലവഴിച്ചതാണ് എന്ന് വ്യക്തമാണ്. ആ നിലയില്‍ വലിയ തോതില്‍ പണം ചെലവ ഴിച്ചു എന്ന് വരുത്തി തീര്‍ക്കുകയും, വസ്തുത പുറത്തു വന്നപ്പോള്‍ ഇത് എസ്റ്റിമേറ്റാണെന്ന് പറയുകയും ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് ശരിയായ നിലയാണോയെന്ന് വിലയിരുത്തണം. 2019 ലെ ദുരിതാശ്വാസ നിധി യിലെ കബളിപ്പിക്കല്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൂടി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളില്‍ ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ തുക ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വാങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ഊതി വീര്‍പ്പിച്ച കണക്കുകള്‍ നല്‍കുന്നത് ശരിയാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം.
ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ചെലവഴിച്ച തുകയാണോ എന്ന് വ്യക്തമാക്കണം. ജനറേറ്റര്‍ വാങ്ങാന്‍ 11 കോടി രൂപ ആവശ്യമുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ പണം കിട്ടണമെങ്കില്‍ വസ്തുതാ പരമായ കണക്കുകളാണ് ബോധ്യപ്പെടുത്തേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആശയക്കുഴപ്പം ഒഴിവാക്കാനും വ്യക്തത വരുത്താനും മുഖ്യമന്ത്രി മുന്നോട്ടു വരണം. ചില സംഘടനകളെ ഭക്ഷണവിതരണത്തില്‍ നിന്നും ഒഴിവാക്കിയത് മറ്റ് ചില സംഘടനകളുടെ കള്ളക്കണക്കുകള്‍ ഉണ്ടാക്കാനാണോ എന്ന് സംശയിക്കേണ്ടിയി രിക്കുന്നു.
കൂടുതല്‍ സഹായം പുനരധിവാസത്തിന് ആവശ്യമാണ് എന്ന് കാണിച്ച് കണക്ക് നല്‍കുകയാണ് വേണ്ടത്. അപ്പോഴെല്ലാം സഹായം ലഭ്യമായിട്ടുണ്ട്. അതിനുപകരം യാഥാര്‍ത്ഥ്യബോധമില്ലാത്ത കണക്കുകള്‍ അവതരിപ്പിക്കുന്നത് എത്രമാത്രം ശരിയാണെന്ന് ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.