റൗദാ ശരീഫിലേക്കുള്ള പ്രവേശനം ഇനി കൂടുതൽ എളുപ്പം, പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനവുമായി നുസുക് ആപ്പ്


മദീന: മദീനയിലെ പ്രവാചക പള്ളിയോട് ചേര്‍ന്ന് പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന റൗദാ ശരീഫിലേക്കുള്ള പ്രവേശനം ഇനി കൂടുതല്‍ എളുപ്പവും വേഗത്തിലുള്ളതുമാകും. ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഇതിനായി നുസുക് ആപ്പില്‍ പുതിയ ഫാസ്റ്റ് – ട്രാക്ക് സേവനം ആരംഭിച്ചിരിക്കുകയാണ് സൗദി അധികൃതര്‍.

മദീനയിലെ പ്രവാചക പള്ളിയെന്ന് അറിയപ്പെടുന്ന മസ്ജിദുന്നബവിയുടെ സമീപത്തുള്ള വ്യക്തികള്‍ക്ക് റൗദയിലേക്ക് തല്‍ക്ഷണം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. ഇതോടെ ഒരി ക്കല്‍ റൗദാ ശരീഫ് സന്ദര്‍ശിച്ച ശേഷം 365 ദിവസം കഴിഞ്ഞാല്‍ മാത്രമേ വീണ്ടും പ്രവേശനം അനു വദിക്കൂ എന്ന നിബന്ധന ഇല്ലാതാകുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവാചക പള്ളിയുടെ നിശ്ചിത ചുറ്റളവില്‍ ഉള്ളവര്‍ക്ക് മാത്രമേ നുസുക് ആപ്പിലെ പുതിയ ഫാസ്റ്റ് – ട്രാക്ക് ബുക്കിങ് സംവിധാനം ലഭ്യമാവുകയുള്ളൂ. ഇത് ഓരോ 20 മിനിറ്റിലും അപ്‌ഡേറ്റ് ചെയ്യപ്പെടും. ഇതുവഴി റൗദ ശരീഫ് പ്രവേശനത്തിനായി പുതിയ സ്ലോട്ടുകള്‍ ആപ്പില്‍ ലഭ്യമാകും. പുതിയ സംവിധാനം വഴി ഒരാള്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ മാത്രമേ റൗദ ശരീഫ് സന്ദര്‍ശനം പാടുള്ളൂ എന്ന നിബന്ധന ഇല്ലാതാ കും. പള്ളിയുടെ സമീപത്തുള്ള വിശ്വാസികള്‍ക്ക് നുസുക്കിലെ സ്ലോട്ട് പ്രകാരം എത്ര തവണ വേണ മെങ്കിലും റൗദയില്‍ സന്ദര്‍ശനം നടത്താം.

അതേസമയം, മസ്ജിദുന്നബവിയുടെ നിശ്ചിത പരിധിക്ക് പുറത്തുള്ളവര്‍ക്ക് നിലവിലെ ബുക്കിങ് സംവിധാനം തുടരും. ഇതില്‍ ഒരു സന്ദര്‍ശനം കഴിഞ്ഞ ശേഷം ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന ബാധകമാണ്. ഫാസ്റ്റ് – ട്രാക്ക് സേവനത്തിലേക്ക് പ്രവേശനം നല്‍കുന്നതിന് മുൻപ് ഉപയോ ക്താവ് പള്ളിയുടെ നിശ്ചിത പരിധിക്ക് അകത്താണോ ഉള്ളതെന്ന കാര്യം ജിയോലൊക്കേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നുസുക് ആപ്പ് കണ്ടെത്തുക. അതിനു ശേഷം മാത്രമേ ബുക്കിങ് സേവനം ആക്ടീവ് അവുകയുള്ളൂ. അതായത് പ്രവാചക പള്ളിക്ക് സമീപത്തില്ലാത്ത വ്യക്തി കള്‍ക്ക് പുതിയ ഫാസ്റ്റ് – ട്രാക്ക് ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയില്ല. എന്നു മാത്രമല്ല, പള്ളിക്ക് സമീപമുള്ള സന്ദര്‍ശകന്‍ തന്നെ തന്നെ മൊബൈല്‍ ഫോണ്‍ വഴി ആപ്പില്‍ ബുക്ക് ചെയ്യേണ്ട തായി വരും. സ്ഥലത്തുള്ള ഒരാള്‍ക്ക് ദൂരെയുള്ള മറ്റൊരാള്‍ പ്രവേശനം ബുക്ക് ചെയ്തു നല്‍കുന്ന രീതിയിലും ഇതോടെ നടക്കില്ല.

ആദ്യ സന്ദര്‍ശനം ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്കോ 365 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഇതിനകം കഴിഞ്ഞവര്‍ക്കോ, സ്റ്റാന്‍ഡേര്‍ഡ് ബുക്കിങ് സംവിധാനം ലഭ്യമാണ്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പോ മദീനയ്ക്ക് പുറത്തുള്ള ഒരാളുടെ സഹായത്തോടെയോ ഇത് ആക്സസ് ചെയ്യാന്‍ കഴിയും. വിശുദ്ധ റമദാനില്‍ പ്രവാചകന്റെ ഖബറിടമായ റൗദ ശരീഫിലേക്ക് കൂടുതല്‍ വിശ്വാാസികള്‍ക്ക് പ്രവേശനം അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.


Read Previous

2050 ആകുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരും പൊണ്ണത്തടിയുള്ളവരായി മാറുമെന്നു പഠനം രാജ്യത്തെ 44.9 കോടി ആളുകള്‍ അമിത വണ്ണമുള്ളവരായിരിക്കും

Read Next

കാപ്പിയെന്നു വിശ്വസിച്ചു നിങ്ങള്‍ കുടിക്കുന്നത് കാപ്പി തന്നെ ആകണമെന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »