കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍


മംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്‍റെ ആസിഡ് ആക്രമണം. കഡബയിലെ സര്‍ക്കാര്‍ പി.യു. കോളേജിലെ മൂന്നുവിദ്യാര്‍ഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിന്‍(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച് വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം. അനില സിബി, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ഥിനികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാര്‍ഥിനികളെയും കഡബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.

പോലീസ് കസ്റ്റഡിയിലെടുത്ത അബിന്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇയാള്‍ എം.ബി.എ. വിദ്യാര്‍ഥിയാണ്. പ്രണയപ്പകയാണ് ആസിഡ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയും മലയാളിയാണെന്നാണ് വിവരം.


Read Previous

സിദ്ധാര്‍ഥന്‍റെ മരണം; വധശ്രമവും ക്രിമിനൽ ഗൂഢാലോചനാക്കുറ്റവുമില്ല; കേസിനെ ദുർബലമാക്കുമെന്ന് വിമർശനം

Read Next

ജൂനിയര്‍ അഭിഭാഷകരുടെ മോശം പെരുമാറ്റം; അഭിഭാഷകന്‍ തൂങ്ങി മരിച്ചനിലയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »