
ദോഹ : ഇശൽ മാല മാപ്പിള കലാ സാഹിത്യ വേദി ഖത്തർ പത്താം വാർഷിക ആഘോ ഷങ്ങളുടെ ഭാഗമായി പാട്ടു ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടു പിന്നിട്ട പ്രശസ്ത ഗായ കനും സംഗീതജ്ഞനുമായ സയ്യിദ് മഷ്ഹൂദ് തങ്ങൾക്ക് സ്നേഹാദരവും, മുൻ ഖത്തർ പ്രവാസിയും കവിയുമായിരുന്ന പി കെ ഖാലിദ് അനുസ്മരണവും സംഘടിപ്പിച്ചു .
പ്രശസ്ത മാപ്പിള കവിയത്രിയായിരുന്ന എസ് . എം ജമീല ബീവിയുടെ മകനായ മഷ്ഹൂദ് തങ്ങൾ ഉമ്മയുടെ ഗാനങ്ങൾ സംഗീതം ചെയ്തും ആലപിച്ചുമാണ് പാട്ട് ജീവിതം തുടങ്ങിയത് . ഓൾ ഇന്ത്യ റേഡിയോ ആര്ടിസ്റ്റായി ബാല്യ കാലം മുതൽ പ്രവർത്തിച്ച തങ്ങൾ ഗാനമേളകളിലും കാസെറ്റ് കാലത്തിലും തുടങ്ങി ഇന്നും സജീവ സാന്നി ധ്യമാണ് . ബിസ്മില്ലാഹി റഹ്മാനി റഹീം അമീനി, എന്ന സൂഫി കലാം ഉൾപ്പെടെ ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങൾ സംഗീതം നിർവ്വഹിച്ചിട്ടുമുണ്ട് .
1999 സൗദിയിൽ തുടങ്ങിയ പ്രവാസ ജീവിതത്തിൽ ഇരുപത് വർഷക്കാലം സൗദിയിലെ വേദികളിൽ സജീവ സാന്നിധ്യമായി . 2019 ൽ ഖത്തറിലേക്ക് പ്രവാസം മാറുക യായി രുന്നു . സ്നേഹാദരം ചടങ്ങിൽ ഇശൽ മാല ജനറൽ സെക്രട്ടറി സുബൈർ വെള്ളിയോട് സ്വാഗതം ആശംസിച്ചു . വർക്കിംഗ് പ്രസിഡന്റ് ജാഫർ തയ്യിലിന്റെ അധ്യക്ഷതയിൽ ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ എസ് എ എം ബഷീർ ഉത്ഘാടനം നിർവ്വഹിച്ചു .
വരികളുടെ ആഴങ്ങളിലേക്ക് ശ്രോതാക്കളെ കൂട്ടി കൊണ്ട് പോകുന്ന ആലാപനത്തി ന്റെ അപാരമായ സൗന്ദര്യത്തിന്റെ ഉടമയാണ് തങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഇശൽ മാല ഖത്തർ പ്രസിഡന്റ് ഡോ അബ്ദുസ്സമദ് തങ്ങൾക്ക് ഉപഹാരം നൽകി . ഇരുപത്തി അഞ്ച് വർഷക്കാലമായി പ്രവാസ ലോകത്ത് തന്റെ സർഗാത്മകതയിൽ സമ്പന്നമാക്കിയ തങ്ങൾ കലയുടെ വിശാലമായ കാൻവാസിൽ അടയാളപ്പെടുത്തേണ്ട നാമം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇശൽമാല രക്ഷാധികാരി കെ മുഹമ്മദ് ഈസ പൊന്നാട അണിയിച്ചു . ഐ സി ബി ഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദു റഊഫ് കൊണ്ടോട്ടി , മഷൂദ് തിരുത്തിയാട് , സി പി എ ജലീൽ തുടങ്ങിയവർ പി കെ ഖാലിദിനെ അനുസ്മരിച്ചു സംസാരിച്ചു . കവിതകളും ഗാനങ്ങളും ഉൾപ്പെടെ 200 ൽ പരം രചനകൾ മലയാളികൾക്ക് സമ്മാനിച്ച ഖാലിദ് ജീവനുള്ള പ്രമേയങ്ങളെയും ചരിത്രത്തെയുമാണ് പ്രധാന രചന വിഷയമായി തിരഞ്ഞെ ടുത്തിരുന്നത് എന്ന് അനുസ്മരണ പ്രഭാഷകർ ഓർമിച്ചു . അഷ്റഫുൽ അമ്പിയാ രാജാ വിന് പൂമകൾ, എന്ന മാപ്പിളപ്പാട്ടും ഉമ്മ എന്ന കവിതയും അദ്ദേഹത്തിന്റെ ഹിറ്റുകളിൽ ചിലതാണ് .
ഇശൽ മാല പത്താം വാർഷിക സാംസ്‌കാരിക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം അരോമ ഫൈസൽ, പ്രോഗ്രാം കമ്മിറ്റി ട്രഷറർ കാസിം അരിക്കുളത്തിന് നൽകി നിർവഹിച്ചു . അവശ കലാകാരന്മാർക്ക് ഇശൽ മാല ഖത്തർ ഏർപ്പെടുത്തുന്ന പെൻഷൻ പദ്ധതിയുടെ പോസ്റ്റർ ലോഞ്ചിങ് കെ മുഹമ്മദ് ഈസ, സത്താർ വില്ല്യപ്പള്ളിക്ക് നൽകി നിർവഹിച്ചു . ഐസിബഫ് മാനേജിങ് കമ്മിറ്റി അംഗം സറീന അഹദ് , സവാദ് വെളിയ ങ്കോട് തുടങ്ങിയവർ സംബന്ധിച്ചു .
മഷൂദ് തങ്ങളുടെ നേതൃത്വത്തിൽ സക്കീർ സരിഗ, ഷമീർ മലപ്പുറം , റിയാസ് യാസ് , ഫാരിഷ് കോഴിക്കോട് , അഷ്‌റഫ് വാണിമേൽ എന്നിവർ അണിനിരന്ന മെഹ്ഫിലും അരങ്ങേറി . ഷെഫീർ വാടാനപ്പള്ളി അവതാരകനായിരുന്നു . സുബൈർ വാണിമേൽ , നൗഷാദ് അബ്ജർ , ലത്തീഫ് പാതിരിപ്പറ്റ, റഹൂഫ് മലയിൽ, ഷിബിൽ മലയിൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു . മുസ്തഫ എലത്തൂർ നന്ദി രേഖപ്പെടുത്തി .