നടൻ ജീൻ ക്ലോഡ് വാൻഡാമെക്കെതിരെ കേസ് ലൈംഗിക ബന്ധത്തിനായി അഞ്ചു സ്ത്രീകളെ സമ്മാനമായി വാങ്ങി


ന്യൂഡൽഹി: അനധികൃതമായി കടത്തപ്പെട്ട സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന ആരോപണത്തിൽ ആ.യോധന കലാകാരനും നടനുമായ ജീൻ ക്ലോഡ് വാൻഡാമെക്കെതിരെ റൊമാനിയയിൽ കേസ്. ഒരു ക്രിമിനൽ ശൃംഖലയിൽ നിന്ന് അഞ്ച് സ്ത്രീകളെ ലൈംഗിക ബന്ധത്തിനായി സമ്മാനമായി സ്വീകരിച്ചെന്നാണ് ആരോപണം.

മനുഷ്യക്കടത്തിന് ഇരകളാണ് ഈ സ്ത്രീകളെന്ന് അറിഞ്ഞു കൊണ്ടാണ് 64കാരനായ നടൻ ഇത്തരമൊരു സമ്മാനം സ്വീകരിച്ചതെന്ന് റൊമാനിയൻ അധികൃതർ പറയുന്നു. ഇതു സംബന്ധിച്ച് റൊമാനിയൻ അധികൃതർ ഡയറക്ടറേറ്റ് ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് ടെററിസത്തിന് പരാതി നൽകി.

ഫ്രാൻസിലെ കാൻസിൽ വാൻ ഡാമെ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് ആരോപണ വിധേയമായ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഇരയായ സ്ത്രീകളിൽ ഒരാളുടെ വെളിപ്പെടുത്തലിൽ റൊമാനിയൻ ഏജൻസി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടനെതിരെ കേസെടുത്തത്. ക്രിമിനൽ ഗ്രൂപ്പ് രൂപീകരിച്ചതിനും മനുഷ്യക്കടത്ത് നടത്തിയതിനും അന്വേഷണം നേരിടുന്ന നിരവധി പേർ വാൻഡാമിന് അഞ്ച് റൊമാനിയൻ സ്ത്രീകളെ വാഗ്ദാനം ചെയ്തു. നടന് അവരുടെ അവസ്ഥ അറിയാമായിരുന്നു. എന്നിട്ടും അവരെ ചൂഷണം ചെയ്തുവെന്ന് ഇരകളുടെ അഭിഭാഷകൻ പറഞ്ഞു. 2020ൽ ആരംഭിച്ച മനുഷ്യക്കടത്തുമായി അന്വേഷണത്തിന്റെ ഭാഗമാണ് ഇപ്പോൾ വാൻഡാമെക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്.

ബെൽദിയം സ്വദേശിയായ ജീൻ-ക്ലോഡ് വാൻഡാമെ ആയോധന കലാകാരനും, നടനും, ചലച്ചിത്ര നിർമ്മാതാവുമാണ്, ബ്ലഡ്‌സ്‌പോർട് (1988), കിക്ക്‌ബോക്‌സർ (1989), യൂണിവേഴ്‌സൽ സോൾജിയർ (1992) തുടങ്ങിയ ആക്ഷൻ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. 1960-ൽ ബെൽജിയത്തിൽ ജനിച്ച അദ്ദേഹം 1980-കളിൽ ഹോളിവുഡിലേക്ക് മാറുന്നതിന് മുമ്പ് കരാട്ടെയിലും കിക്ക്ബോക്സിംഗിലും പരിശീലനം നേടി. “ദി മസിൽസ് ഫ്രം ബ്രസ്സൽസ്” എന്ന വിളിപ്പേരുള്ള അദ്ദേഹം 90കളിൽ ഒരു പ്രധാന ആക്ഷൻ താരമായിരുന്നു , ലഹരിക്കേസുകളിലും ഗാർ‌ഹിക പീഡന പരാതികളിലും നേരത്തെയും അദ്ദേഹം നിയമനടപടി നേരിട്ടിരുന്നു. 1979-ൽ യൂറോപ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പ് നേടിയ ബെൽജിയം കരാട്ടെ ടീമിൽ അംഗമായിരുന്നു അദ്ദേഹം.


Read Previous

തിരക്കഥാകൃത്ത് എന്ന പേരിൽ മുറിയെടുത്തു, കുടുംബത്തെ മറയാക്കി ഹൈടെക് കഞ്ചാവ് വിൽപ്പന; യുവതിയുടെ ഫോണിൽ ചലച്ചിത്ര താരങ്ങളുടെ നമ്പറുകൾ, അന്വേഷണം

Read Next

മമ്മൂട്ടിയുടെ കിടിലൻ സ്റ്റിൽ എത്തി,​ വൈറലായി പുത്തൻലുക്ക്  മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »