ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് വിചാരണക്കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. പലവട്ടം ആവശ്യ പ്പെട്ടിട്ടും ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് കോടതി വാറണ്ട് നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലാണ്.

നെടുമ്പാശ്ശേരി എസ്എച്ച്ഒയെ നാളെ ഹാജരാക്കണമെന്ന്, ജില്ലാ പൊലീസ് മേധാവി വഴി നല്‍കിയ വാറണ്ടില്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും വിചാരണനടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. കൂടുതല്‍ സമയം തേടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിചാരണക്കോടതി.
