അണ്ണാ ഡിഎം കെ പിളർപ്പിലേക്ക്; ഈ റോഡ് ഉപതിരഞ്ഞെടുപ്പിന് രണ്ട് സ്ഥാനാർത്ഥികള്‍, നിർണായകം ബിജെപിക്ക്.


ചെന്നൈ: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങള്‍ പിളർപ്പിലേക്കെന്ന് സൂചന നല്‍കി ഈ റോഡ് ഉപതിരഞ്ഞെടുപ്പിനായി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് അണ്ണാ ഡിഎം കെയിലെ ഒ പനീർശെല്‍വം, എടപ്പാടി പളനിസ്വാമി പക്ഷങ്ങള്‍. ബുധനാ ഴ്ചയാണ് രണ്ട് വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ഇരു വിഭാഗങ്ങളും മത്സരത്തിനിറങ്ങിയതോടെ പെട്ടിരിക്കുന്നതാവട്ടെ അണ്ണാ ഡിഎം കെയുടെ തമിഴ്നാട്ടിലെ സംഖ്യകക്ഷിയായ ബി ജെ പിയും. ഏത് വിഭാഗത്തെ പിന്തുണ ച്ചാലും അത് മറുവിഭാഗത്തിന്റെ എതിർപ്പിന് കാരണമാവും.

രണ്ട് സ്ഥാനാർത്ഥികളിൽ ആരെയെങ്കിലും പിന്തുണയ്ക്കണോ അതോ വിട്ടുനിൽ ക്കണോ എന്ന കാര്യത്തിൽ പളനിസ്വാമി ബി ജെ പിയെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടത്തിയിട്ടുണ്ട്. പളനിസ്വാമി നേതൃത്വം നൽ കുന്ന വിഭാഗത്തിനാണ് ബി ജെ പിയുടെ പിന്തുണയെന്നാണ് പൊതുവെ വിലയിരുത്ത പ്പെടുന്നത്. എന്നാൽ പളനിസ്വാമിയാവട്ടെ തമിഴ്‌നാട്ടിൽ ബി ജെ പിയെ അത്ര അനുകൂല മായി ജനം കാണാത്തതിനാൽ അവർക്കിടയിൽ അൽപ്പം അകലം പാലിക്കാനാണ് ശ്രമിക്കുന്നതും.

സ്ഥാനാർഥി പേരു പ്രഖ്യാപനത്തോട് അനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററുകളിൽ ബി ജെ പി, എന്‍ ഡിഎ കൂട്ടുക്കെട്ടിനെക്കുറിച്ച് എവിടേയും സൂചിപ്പിക്കുന്നില്ല എ ഐ എഡി എം കെ സ്ഥാനാർത്ഥി എന്ന് മാത്രമാണ് പോസ്റ്ററുകളിലുള്ളത്. ഇതോടൊപ്പമാണ് കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന സ്വഭാവമുള്ള പനീർസെൽവം, ബി ജെ പി ഒരാളെ നിർത്തിയാൽ തന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് അഭിപ്രായപ്പെടുന്നത്.

രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത, സെൻഗുന്ത മുതലിയാർ സമുദായത്തിൽപ്പെട്ട, തുണി വ്യാപാരിയായ സെന്തിൽ മുരുകൻ എന്നയാളെയാണ് ഒപിഎസ് വിഭാഗം സ്ഥാനാർ ത്ഥിയായി നിർത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എ ഐ എഡി എം കെയുടെ ഔദ്യോഗിക ഇടക്കാല ജനറൽ സെക്രട്ടറിയായ ഇപിഎസ് ഇതേ സീറ്റില്‍ നിന്നും രണ്ട് തവണ എംഎൽഎ ആയിരുന്ന കെ എസ് തെന്നരസുവിനെയാണ് സ്ഥാനാർത്ഥിയാക്കി യിരിക്കുന്നത്.

നിലവിൽ എ ഐ എഡി എം കെ ഈറോഡ് അർബൻ ജില്ലാ എംജിആർ മന്ദ്രം സെക്രട്ടറിയും 2011 മുതൽ ഈറോഡ് (ഈസ്റ്റ്) അസംബ്ലി മണ്ഡലം സെക്രട്ടറിയുമാണ് തെന്നരസു. ഇപിഎസ് പോസ്റ്ററുകൾ ആദ്യം എൻഡിഎയുടെ പേരിൽ “പുരോഗമനപരം” എന്ന് കൂടി ചേർത്ത് എൻഡിപിഎ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 50,000-ത്തിലധികം വരുന്ന മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനുള്ള തന്ത്രമായിട്ടാണ് കണ്ടത്. എന്നാല്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഇത് എ ഐ എ ഡി എം കെയുടെ നേതൃത്വത്തിലുള്ള സഖ്യമായി മാറുകയും ചെയ്തു.

അതേസമയം, സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ദേശീയ തലസ്ഥാന സന്ദർശന വേളയിൽ വെള്ളിയാഴ്ചയോടെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് പാർട്ടി പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തെ ഒരു ഉന്നത നേതാക്കള്‍ വ്യക്ത മാക്കുന്നത്. “

ബിജെപി മത്സരരംഗത്തിറങ്ങിയാൽ തന്റെ സ്ഥാനാർത്ഥിയെ ഉപേക്ഷിക്കുമെന്ന് ഒപിഎസ് ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഇപ്പോൾ അദ്ദേഹത്തിന്റെ വിഭാഗത്തെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ, എഐഎഡിഎംകെ ചിഹ്നത്തെ കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ഞങ്ങൾ ഇപിഎസിനെ പിന്തുണയ്ക്കണമെന്ന് പാർട്ടിയിലെ ചില അംഗങ്ങളും ആർ എസ്എസിലെ ഒരു വിഭാഗവും ആഗ്രഹിക്കുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും എഐഎഡി എംകെയുമായുള്ള സഖ്യം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.


Read Previous

നടിയെ ആക്രമിച്ച കേസ്: നെടുമ്പാശ്ശേരി എസ്എച്ച്ഒയ്ക്കു ജാമ്യമില്ലാ വാറണ്ട്

Read Next

പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ്; ആര്‍എംഒ ഡോ. അമിത് കുമാറിന് സസ്‌പെന്‍ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular