ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് രോഗവിവരം പങ്കുവച്ചത്. മൂന്നാം സ്റ്റേജിലാണ് അര്‍ബുദമെന്നും ചികിത്സ ആരംഭിച്ചുവെന്നും താരം വ്യക്തമാക്കി.
എന്നെ സ്‌നേഹിക്കുന്ന എല്ലാവരേയും പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുകയാണ്. എനിക്ക് തേര്‍ഡ് സ്റ്റേജ് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും ഞാന്‍ മികച്ച രീതിയില്‍ ഇരിക്കുന്നതായി നിങ്ങളെ അറിയിക്കുകയാണ്. കരുത്തോടെയും നിശ്ചയദാര്‍ഢ്വത്തോടെയും ഈ രോഗത്തെ മറികടക്കാനുള്ള തീരുമാനത്തിലാണ് ഞാന്‍. എന്റെ ചികിത്സ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ നിന്ന് കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്, ഈ സമയത്ത് അനുഗ്രഹവും സ്‌നേഹവും എനിക്ക് വേണം. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും എന്റെ ഈ യാത്രയില്‍ കരുത്ത് പകരും.- ഹിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. 36 കാരിയായ ഹിന ഖാന്‍ ഹിന്ദി സീരിയലുകളിലൂടെയാണ് ആരാധകരുടെ മനം കവരുന്നത്. കൂടാതെ ബിഗ് ബോസ്, ഫിയര്‍ ഫാക്ടര്‍: ഖത്രം കെ ഖിലാഡി എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.