നടി കീർത്തി സുരേഷ് വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ച് താരം


നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരന്‍ ആന്റണി തട്ടിലാണ് വരന്‍. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. ഗോവയില്‍ വച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.

നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി നായികയായെത്തുന്നത്. ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമയില്‍ തിരക്കുള്ള താരമാണ്. മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി.

പരമ്പരാഗത രീതിയില്‍ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീര്‍ത്തി ചടങ്ങിനെത്തിയത്. മഞ്ഞയില്‍ പച്ചബോര്‍ഡറുള്ള പട്ടുപുടവയാണ് കീര്‍ത്തി ധരിച്ചത്. ജിമിക്കി കമ്മലും പരമ്പരാഗതമായ ആഭരണങ്ങളും നെറ്റിച്ചുട്ടിയുമൊക്കെ അണിഞ്ഞാണ് കീര്‍ത്തി വിവാഹത്തിന് ഒരുങ്ങിയത്.


Read Previous

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കെഎംസിസിയുടെ രക്തദാന ക്യാമ്പ്

Read Next

ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷം: അഡ്വ: കെ.എസ്.അരുൺ കുമാർ മുഖ്യാതിഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »