Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നടി മീന ബിജെപിയിലേക്ക്? ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച ഭാവിയിലേക്കുള്ള ആത്മവിശ്വാസമെന്ന് പോസ്റ്റ്


ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി ഭാരവാഹികളെ പ്രഖ്യാപിക്കാനിരിക്കെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം മീന പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി മീന കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഡല്‍ഹി സന്ദര്‍ശനത്തിനിടെ ആയിരുന്നു മീന ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മീന പങ്കുവച്ച പോസ്റ്റും ഏറെ ചര്‍ച്ചയാകുന്നുണ്ട്. ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ജിയോടൊപ്പം എന്ന് തുടങ്ങുന്ന കുറിപ്പില്‍ കൂടിക്കാഴ്ച ഏറെ അഭിമാനം നല്‍കുന്നതാണ് എന്ന് വ്യക്തമാക്കുന്നു. ഉപരാഷ്ട്രപതിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അത് തന്റെ ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാണ് കുറിപ്പ്.

ഇതിന് പിന്നാലെയാണ് സംഘടനാ തലത്തില്‍ തമിഴ്‌നാട്ടില്‍ നടക്കാനിക്കുന്ന അഴിച്ചുപണിയില്‍ മീനയ്ക്കും സുപ്രധാന പദവി ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മീനയുടെ ബിജെപി പ്രവേശനം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ എത്തുമെന്ന മറുപടിയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ നല്‍കിയത്. തമിഴ്‌നാട്ടിലെ ബിജെപി ഭാരവാഹികളുടെ പുതിയ പട്ടികയില്‍ ബിജെപി നേതാവ് ഖുശ്ബുവിനൊപ്പം മീനയ്ക്കും സുപ്രധാന ചുമതലകള്‍ ലഭിക്കുമെന്നാണ് പറയുന്നത്.


Read Previous

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി ഒടുവില്‍ കെണിയില്‍

Read Next

വിവേകമുള്ള ഒരു പക്ഷിയും സ്വന്തം കൂട്ടില്‍ കാഷ്ഠിക്കാറില്ല’; ശശി തരൂരിനു വിമര്‍ശനം, സുധാ മേനോന്‍റെ കുറിപ്പ്‌

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »