കൊവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല


ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് സംസ്ഥാനങ്ങൾക്ക് ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങൾക്ക് വില നിശ്ചയിച്ചിരുന്നത്.. മറ്റ് നിരക്കുകളിൽ മാറ്റമുണ്ടാവില്ല.

സംസ്ഥാനങ്ങൾ ഒരു ഡോസ് കോവിഷീൽഡ് വാക്‌സിന് 400 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ, കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു നേരത്തെ സിറം ഇൻസ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങൾക്ക് നിലവിലുള്ള നിരക്കിൽ നിന്ന് 25 ശതമാനം കുറയ്ക്കും. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനാണ് ഈ തീരുമാനമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല ട്വീറ്റിൽവ്യക്തമാക്കി.ഓക്‌സ്‌ഫോഡ്ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്‌സിൻ ഇന്ത്യയിൽ നിർമിക്കുന്നത് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്.


Read Previous

വാക്സിനേഷന്‍ ; സ്റ്റോക്കില്ല എങ്ങനെ നടത്തുമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍.

Read Next

2015ല്‍ സൗദി അറേബ്യ നേരിട്ട പ്രതിസന്ധിക്ക് കാരണം മതിയായ കഴിവില്ലാത്ത മന്ത്രിമാരും ഉദ്യോഗസ്ഥരും, രാജ്യത്തിന്‍റെ ഭരണഘടന വിശുദ്ധ ഖുർആന്‍. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകു മാരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular