ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ചെന്നൈ: ഐഎസിലേക്ക് ആളെ ചേര്‍ത്തെന്ന് ആരോപിച്ച് ചെന്നൈയില്‍ നിന്ന് ഒരു ആംബുലന്‍സ് ഡ്രൈവറെ അറസ്‌റ്റ് ചെയ്‌ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്ന് നിരോധിത സംഘടനയായ ഐഎസിലേക്ക് ആളെ ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എന്‍ഐഎ നടത്തിയ റെയ്‌ഡിലാണ് ഇയാള്‍ പിടയിലായത്. ചെന്നൈയിലും മയിലാടും തുറൈയിലുമായി പതിനഞ്ച് ഇടങ്ങളില്‍ അധികൃതര്‍ തെരച്ചില്‍ നടത്തി.
അല്‍ഫാസിത് എന്ന 26കാരനാണ് അറസ്‌റ്റിലായത്. സ്വകാര്യ ആംബുലന്‍സ് കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ചെന്നൈയിലെ പുരസായ്‌വാക്കത്ത് അളഗപ്പ റോഡിലുള്ള ഒരു അപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. അല്‍ഫാസിത്തിന്‍റെ സ്വന്തം നാടായ മയിലാടുംതുറൈ ജില്ലയിലെ തിരുമുല്ലൈവാസലിലടക്കം പതിനഞ്ച് ഇടങ്ങളില്‍ എന്‍ഐഎ അധികൃതര്‍ തെരച്ചില്‍ നടത്തിയിരുന്നു.
അല്‍ഫാസിത് നിരോധിത സംഘടനയായ ഐഎസിലേക്ക് ആളെ ചേര്‍ക്കാനായി പ്രചാരണ പ്രവര്‍ത്ത നങ്ങള്‍ നടത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടി ട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇതുവരെ ഇയാള്‍ ഐഎസിലേക്ക് എത്രപേരെ ചേര്‍ത്തി ട്ടുണ്ടെന്നത് സംബന്ധിച്ച വിവരങ്ങള്‍ തേടി ചെന്നൈ ഓഫീസില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കും.
