ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. എഡിജിപി കൊടും ക്രിമിനലാണെന്ന് പറയുന്നത് ഭരണകക്ഷി എംഎല്‍എയാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കണം. ഒരു കമ്മീഷണറെ കൊണ്ട് പൂരം കലക്കാന്‍ കഴിയില്ല. ഏതോ ഉന്നതബന്ധം, ഉന്നത നിര്‍ദേശം അദ്ദേഹത്തി ന് ലഭിച്ചിട്ടുണ്ട്. ആ നിര്‍ദേശം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടായിരിക്കു മെന്നും താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും മുരളീധരന് പറഞ്ഞു. എഡിജിപിയെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും അല്ലാത്ത പക്ഷം എല്ലാത്തിന്റെയും ഉത്തരവാദിത്തം മുഖ്യമന്ത്രി ക്കാണെന്നും കെ മുരളീധരന് പറഞ്ഞു.
അജിത് കുമാര്‍ പിണറായി വിജയന്റെ വിശ്വസ്തനായിട്ടുള്ള ഉദ്യോഗസ്ഥനാണ്, ഡിജിപിയെ പോലും നോക്കുകുത്തിയാക്കി ലോ ആന്‍ഡ് ഓര്‍ഡര്‍ നടപ്പാക്കുന്നയാളാണ് അജിത് കുമാര്‍. ആ വ്യക്തിയാണ് പൂരം കലക്കിയെന്നത് പറയുമ്പോള്‍ ഗുരുതരമായ കുറ്റമാണ്. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മുരളീധരന് പറഞ്ഞു.ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഭാവി കാര്യങ്ങള്‍ പാര്‍ട്ടിയും യുഡിഎഫും ചേര്‍ന്ന് തീരുമാനിക്കും.
ഇ പി ജയരാജന് ബിജെപിയുമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു മാത്രം മാറ്റിയത്. കേന്ദ്രകമ്മിറ്റിയില്‍ നിന്നോ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്നോ മാറ്റിയിട്ടില്ല. ഇതെല്ലാം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അന്തര്‍ധാരയുടെ ഭാഗമാണെന്നും കെ മുരളീധരന് പഞ്ഞു.
