എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപി


തിരുവനന്തപുരം: എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപിയാകും. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ് അദ്ദേഹം. നിലവിൽ ക്രമസമാധാന ചുമതലയുളള മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് നിയമനം.

അദ്ദേഹം സ്ഥാനക്കയ​റ്റം ലഭിച്ച് ഫയർഫോഴ്സ് മേധാവിയാകും. മേയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേൽക്കും.1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ്‌ എബ്രഹാം.

ക്രമസമാധാന ചുമതല ഒഴിഞ്ഞ് കിടന്നതോടെ സർക്കാർ പലതരത്തിലുള്ള ആലോചനയിലേക്ക് കടന്നിരുന്നു. പുതിയ ഡിജിപി ചുമതലയേൽക്കുമ്പോൾ ആ സമയം സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപ്പണിയുണ്ടാകും. അതിനാൽ ഇപ്പോൾ ഒരു അഴിച്ചുപണി വേണോയെന്നും അല്ലെങ്കിൽ ക്രമസമാധാന ചുമതല ഡിജിപി തന്നെ മേൽനോട്ടം വഹിക്കട്ടെയെന്ന ആലോചനയിലേക്ക് സർക്കാർ കടന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപിലേക്ക് എത്തിയപ്പോൾ തീരുമാനം മാറി. ക്രമസമാധാന ചുമതല വഹിക്കാൻ ഒരാൾ വരട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്.


Read Previous

ടിവി പൊട്ടിത്തെറിച്ചു; കണ്ടുകൊണ്ടിരുന്ന വിദ്യാർത്ഥിക്ക് പരിക്ക് പൊട്ടിത്തെറിച്ചത് വൻ ശബ്‌ദത്തോടെ 

Read Next

സന്തോഷും മിനി നമ്പ്യാരും സുഹൃത്തുക്കൾ, എല്ലാം നേരത്തെ പ്ലാൻ ചെയ്തു; ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഭാര്യ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »