Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ചു, വേടൻ ലഹരിക്കെതിരെ പ്രചാരണം നടത്തിയ വ്യക്തി; സർക്കാരിന്റെ നാലാംവാർഷിക പരിപാടിയിൽ നിന്ന് ഒഴിവാക്കി


കൊച്ചി: വൈറ്റില കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ മറ്റു ട്രൂപ്പ് അംഗങ്ങള്‍ക്കൊപ്പം കഞ്ചാവ് ഉപയോഗിച്ച തായി റാപ്പർ വേടൻ സമ്മതിച്ചതായി പൊലീസ്. പരിശോധനയില്‍ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെ ടുത്ത കേസില്‍ വേടനും സംഗീത ട്രൂപ്പിലെ എട്ടു അംഗങ്ങളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആറു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി ഹില്‍പാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാംവാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വേടനെ ഒഴിവാക്കി. ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തില്‍ ബുധനാഴ്ച ഇടുക്കിയില്‍ വാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന വേടന്റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്. ഹിരണ്‍ ദാസ് മുരളി എന്നാണ് വേടന്റെ യഥാര്‍ഥ പേര്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.20 ഓടേയാണ് പരിശോധനയ്ക്കായി ഫ്‌ലാറ്റില്‍ പൊലീസ് സംഘം എത്തിയത്. ഷോയ്ക്ക് വേണ്ടി പ്രാക്ടീസ് ചെയ്യാനാണ് വേടനും സഹപ്രവര്‍ത്തകരും ഒത്തുകൂടി യതെന്നും സിഐ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ആറുഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. കഞ്ചാവ് എവിടെനിന്നാണ് ലഭിച്ചതെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണം തുടരുന്നതിനാല്‍ ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഫ്‌ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഒമ്പതര ലക്ഷം രൂപയും കഞ്ചാവ് തെറുത്ത് വലിക്കാനുള്ള പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. പണം പ്രോഗ്രാമില്‍ നിന്ന് കിട്ടിയ വരുമാനമാണെന്നാണ് വേടനും സംഘവും പറഞ്ഞതെന്നും സിഐ പറഞ്ഞു. എന്നാല്‍ ഇക്കാര്യം വെരിഫൈ ചെയ്യാനുണ്ട്. മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സിഐ വ്യക്തമാക്കി. വേടന്റെ അടക്കം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. അത് എന്തിന് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ലഹരിക്കെതിരെ പ്രചാരണം നടത്തിയ വ്യക്തിയാണ് വേടന്‍. വിവിധ പരിപാടികള്‍ക്കിടെ ലഹരിക്കെ തിരെ വേടന്‍ നല്‍കിയ ഉപദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ യുവതലമുറ ഏറ്റെടുത്തിരുന്നു. യുവതല മുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. സമൂഹ വിപത്തായ മയക്കുമരുന്ന് ഉപ യോഗത്തിനെതിരെ നിരന്തരം കാംപെയ്ന്‍ നടത്തിയ ആള്‍ തന്നെ ലഹരി ഉപയോഗക്കേസില്‍ അറസ്റ്റി ലായത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

സിനിമ മേഖലയിലുള്ളവരില്‍ നിരവധിപ്പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലി ന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. ഇതി ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടന്‍ താമസിച്ച ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന കഴിഞ്ഞ കുറെനാളുകളായി വേട നെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.


Read Previous

തുർക്കിയുടെ ആറ് യുദ്ധവിമാനങ്ങൾ ഇസ്ലാമാബാദിലെ സൈനിക താവളത്തിൽ ഇറങ്ങി?, മിസൈൽ എത്തിച്ച് ചൈന; പൂർണ പിന്തുണ; അമേരിക്ക, റഷ്യ അടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു

Read Next

വ്യാജ ലഹരിമരുന്ന് കേസ്: ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് ബംഗളൂരുവിൽനിന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »