അടുക്കള നുറുങ്ങുകള്‍ ചില പൊടികൈകള്‍ പ്രയോഗിച്ചാലോ.


ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല

പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി.

അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.

തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക

മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി

അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി

വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .

പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി

ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും

ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും

ഗ്രേവിയില്‍ ഉപ്പ്‌ ചേര്‍ക്കുന്നതിനു പകരം സോയാസോസ്‌ ചേര്‍ ക്കുക. ഗ്രേവിക്ക്‌ നിറവും ഫ്ലേവറും വേറെ ചേര്‍ക്കേണ്ടി വരില്ല.

കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്‌.കൂണ്‍ കറുത്ത്‌ പോകും.

പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത്‌ വരെ ഉപ്പ്‌ ചേര്‍ക്കരുത്‌.ഉപ്പ്‌ ചേര്‍ക്കുന്നത്‌ വെള്ളം തിളക്കുന്നത്താമസിപ്പിക്കും.

കായ, കിഴങ്ങ്‌, ഉപ്പേരികള്‍ മൊരുമൊരെ കിട്ടാന്‍ അവ വറുക്കുമ്പോള്‍ അതിനു മേലെ ഉപ്പ്‌ വെള്ളം തളിക്കുക.

ബദാം പെട്ടെന്ന്‌ തൊലി കളയുന്നതിന്‌ അത്‌ ചെറു ചൂട്‌ വെള്ളത്തില്‍ ഒരു മിനിട്ട്‌ നേരം ഇട്ട്‌ വക്കുക.

കറിയില്‍ ഉപ്പ്‌ കൂടിയാല്‍ കുറച്ച്‌ തേങ്ങ തിരുമ്മിയതും ജീരകപൊടിയും ചേര്‍ത്തിളക്കുക.


Read Previous

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകള്‍.

Read Next

സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു , രോഗമുക്തി നിരക്ക് 96.18 ശതമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »