ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടി വീണ്ടും അധികാരത്തിലേക്കെന്ന സൂചനകൾ നൽകി ആദ്യ ഫലങ്ങൾ. ഫലം പുറത്തു വന്ന ആദ്യ 20 സീറ്റുകളിലും ലേബർ പാർട്ടി ക്കാണ് വിജയം. കൺസർവേറ്റീവ് പാര്ട്ടിയുടെ സിറ്റിങ് സീറ്റുകളിൽ ലേബർ പാർട്ടി യാണ് വിജയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെയായിരുന്നു. പ്രവചന ങ്ങളിലും ലേബർ പാർട്ടിക്കായിരുന്നു മുൻതൂക്കം. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫല സൂചനകൾ പുറത്തു വരുന്നത്. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശം.
14 വർഷങ്ങൾക്കു ശേഷമാണ് ലേബർ പാർട്ടി അധികാരത്തിലേക്ക് വരുന്നത്. 650 സീറ്റുകളിൽ 400നു മുകളിൽ സീറ്റുകൾ നേടി ലേബർ പാർട്ടി അധികാരം പിടിക്കു മെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. 326 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ലേബർ പാർട്ടി അധികാരം പിടിച്ചാൽ കെയ്ർ സ്റ്റാമർ (61) പ്രധാനമന്ത്രിയാകും. മനു ഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമാണ് അദ്ദേഹം.
നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്റെ തുടർ ഭരണത്തിനു തടസമാകുന്നത് കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തോടുള്ള എതിർ വികാരമാണെ ന്നു വിലയിരുത്തലുണ്ട്. ശക്തി കേന്ദ്രങ്ങളിൽ പോലും കൺസർവേറ്റീവ് പാർട്ടി തകർ ന്നടിയുമെന്നും 150 സീറ്റുകളിൽ താഴെ അവർ ഒതുങ്ങുമെന്നാണ് പ്രവചനം.
2022 ഒക്ടോബറിൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചതിനു പിന്നാലെയാണ് ഋഷി സുനക് പ്രധാനമന്ത്രിയായത്. 210 വർഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞ വെള്ളക്കാര നല്ലാത്ത ആദ്യ പ്രധാനമന്ത്രിയെന്ന പെരുമയും സുനകിനുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ 365 സീറ്റുകൾ കൺസർവേറ്റീവ് പാർട്ടി നേടിയിരുന്നു.
2022 ഒക്ടോബറിൽ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വർഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാര നല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയുണ്ടദ്ദേഹത്തിന്. 2019-ലെ പൊതുതിര ഞ്ഞെടുപ്പിൽ 365 സീറ്റ് കൺസർവേറ്റീവുകൾ നേടിയിരുന്നു.