Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാത്തിരിപ്പിനൊടുവിൽ പറന്നിറങ്ങി സൗദി എയർലൈൻ :സ്വീകരണമൊരുക്കി ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി.


റിയാദ്: നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് സർവീസ് പുനരാരംഭിച്ച സൗദി എയർ ലൈൻസിന്റെ ആദ്യ വിമാനത്തിൽ റിയാദിലെത്തിയ യാത്രക്കാർക്ക് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി.

പ്രവാസി സമൂഹത്തി ന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി. മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾ ഏറെ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്.റിയാദ് ഓ ഐ സി സി മലപ്പുറം ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലിം കളക്കര,ജില്ല ജനറൽ സെക്രട്ടറിയും മീഡിയ കോർഡിനേറ്ററുമായ അലി അഹമ്മദ്‌ ആസാദ്, ഒ ഐ സി സി വനിതാ വേദി ട്രഷറർ സൈഫുന്നിസ സിദ്ധീഖ്, അമൻ ഫറാസ്, അഫ്ര പി കെ എന്നിവർ ചേർന്ന് പൂക്കളും മധുരവും നൽകി യാത്രക്കാരെ സ്വീകരിച്ചു. ഒ ഐ സി സി നൽകിയ ഹൃദ്യമായ സ്വീകരണത്തിന് യാത്രക്കാർ നന്ദി പറഞ്ഞു. പ്രവാസ ലോകത്ത്‌ ഓ ഐ സി സി നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു.


Read Previous

കേരളത്തിന് ആമയും തേങ്ങയും മാത്രം’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

Read Next

പ്രവാസ തീക്ഷ്ണാനുഭവങ്ങൾ കോറിയിട്ട ‘കനൽ മനുഷ്യർ; പ്രിയദർശിനിയുടെ ‘സർഗ സംവാദം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »