Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭക്ഷണം കഴിച്ച്, ബേക്കറി സാധനങ്ങളു മെടുത്ത് പണം നല്‍കാതെ മുങ്ങി; യുവാവിന് ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി കടയുടമ!


തിരുവനന്തപുരം: കടയിലെത്തി ഭക്ഷണം കഴിച്ച് സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങിയ യുവാവിനെ കണ്ടുപിടിച്ച് കടയുടമയുടെ ആദരം! തട്ടിപ്പ് പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കടയുടമ ആളെ കണ്ടെത്തി ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി ആദരിച്ചത്. കടയ്ക്കാവൂര്‍ ആദിത്യ ബേക്കറി ഉടമ അനീഷാണ് തന്നെ പറ്റിച്ച വിരുതനോടു വ്യത്യസ്തമായ രീതിയില്‍ പകരം ചോദിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായി. ബുധനാഴ്ച രാത്രിയാണ് സംഭവം. എട്ട് മണിയോടെ കടയിലെത്തിയ യുവാവ് ഇവിടെ നിന്നു ഭക്ഷണം കഴിയ്ക്കുകയും പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി സാധനങ്ങളെടുക്കുകയും ചെയ്തു. ഒന്നിനും പണം നല്‍കാതെ മുങ്ങുകയും ചെയ്തു.

ഇവിടെയുണ്ടായിരുന്ന മറ്റാളുകളാണ് ഇക്കാര്യം ഉടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സിസിടിവി പരിശോധിച്ച് ആളെ കണ്ടെത്തി. സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതോടെ ആളെ തിരിച്ചറിഞ്ഞു.

തുടര്‍ന്നു അനീഷ് ഭാര്യയുമൊത്ത് യുവാവിന്റെ വീട്ടിലെത്തി പൊന്നാടയണിയിച്ച്, മീശമാധവന്‍ പുരസ്‌കാരവും സമ്മാനിച്ചു. എന്താണ് സംഭവിക്കുന്നതെന്നു യുവാവിനു ആദ്യം മനസിലായില്ല. അതിനാല്‍ തന്നെ പുരസ്‌കാരം കക്ഷി ഇരു കൈയും നീട്ടി വാങ്ങുകയും ചെയ്തു. തനിക്ക് അബദ്ധം പറ്റിയതാണെന്നു യുവാവ് പിന്നീട് അനീഷിനോടു പറയുന്നുണ്ട്. സാരമില്ലെന്നു അനീഷ് യുവാവിനെ ആശ്വസിപ്പിക്കുന്നു. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.


Read Previous

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം ഉണ്ടായിട്ടില്ല’, കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയില്‍ കുറ്റപത്രം

Read Next

സിനിമയില്‍ തുടരണം, എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം’; സുരേഷ് ഗോപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »