ദുബായ്: അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ ലോക വിപണിയിൽ അരി വില കുതിച്ചുയരുന്നു. 15 വർഷത്തിനിടെ ഉണ്ടാകാത്ത വിലയാണ് ഇപ്പോൾ അരി വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ അരി ഇനമായ തായ് വൈറ്റ് ബ്രോക്കൺ അരിയുടെ വില ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ടണ്ണിന് 57 ഡോളർ ഉയർന്ന് 640 ആയി എന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷം ഓഗസ്റ്റ് മുതൽ ആണ് ഇന്ത്യ അരി വിപണിയിൽ കയറ്റുമതി നിയന്ത്രണം കൊണ്ടു വന്നത്. തായ് അരിക്ക് ബ്രസീൽ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആവശ്യക്കാർ ഉണ്ട്. ഇന്ത്യയിൽ നിന്നുള്ള അരി ഏറ്റവും കൂടുതലായി പോകുന്നത് തായ്‌ലൻഡിനാണ്. വിയറ്റ്നാം അരിയുടെ ക്ഷാമം കാരണം തായ്‌ലൻഡ് ഇന്ത്യൻ അരിയെ തന്നെയാണ് ഉപയോഗിച്ചു വരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ അരിക്ക് മാർക്കറ്റിൽ വലിയ വിപണിയാണ് ഉള്ളത്. ലോകസഭയുടെ തെരഞ്ഞെടുപ്പ് കഴിയും വരെ നിയന്ത്രണം തുടരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.വരും ദിവസങ്ങളിൽ അരി വിലയിൽ ഇനിയും കാര്യമായ വർധനവ് ഉണ്ടാകും എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
അരി വില വർധന കാരണം ഇന്തൊനീഷ്യ, ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പം വരെ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തായ്‌ലൻഡിലെ നെല്ലുൽപാദന പ്രദേശങ്ങളിൽ വിളർച്ച അനുഭവപ്പെട്ടു. അതിനാൽ ഇവിടങ്ങളിൽ എല്ലാം ഉത്പാതനം കുറഞ്ഞു. 6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.