ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കോട്ടയം: അവധി കഴിഞ്ഞ് യു.കെയിലെത്തിയ ഭാര്യ കുഴഞ്ഞു വീണ് മരിച്ചെന്ന വിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് വലിയപറമ്പില്‍ അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.
അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞ ദിവസമാണ് യു.കെയില്‍ കുഴഞ്ഞു വീണ് മരിച്ചത്. സോണിയയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
യു.കെയില്‍ വോര്‍സെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്നു മുപ്പത്തൊമ്പതുകാരിയായ സോണിയ സാറ ഐപ്പ്. കാലിന്റെ സര്‍ജറി സംബന്ധമായി 10 ദിവസം മുന്‍പാണ് നാട്ടില്‍ വന്നത്.
സര്‍ജറിക്ക് ശേഷം കഴിഞ്ഞ ദിവസം രാവിലെയാണ് സോണിയ യുകെയില്‍ എത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ലിയ, ലൂയിസ് എന്നിവരാണ് ഇവരുടെ മക്കള്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അതിനായി ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).