Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണിപ്പൂരിന് ശേഷം| ഹരിയാനയിലും |മഹാരാഷ്ട്രയിലും| വംശീയ അതിക്രമങ്ങൾ അവസാനിപ്പിക്കണം|തനിമ റിയാദ്


റിയാദ്: മണിപ്പൂരിന് ശേഷം ഹരിയാനയിലും മഹാരാഷ്ട്രയിലും തുടരുന്ന ഫാസിസ്റ്റ് ഭീകരത അവസാനിപ്പിക്കണമെന്ന് തനിമ റിയാദ് സൗത്ത് സോൺ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടനാ സംവിധാനങ്ങൾ സമ്പൂർണ പരാജയമെന്ന് സുപ്രീംകോടതി തുറന്നടിച്ചിരിക്കുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ നടന്നത് മുസ്്‌ലിം ഉൻമൂലനമാണെങ്കിൽ മണിപ്പൂരിൽ ക്രിസ്ത്യൻ നിഷ്‌കാസനമാണെന്ന് മാത്രം. 

ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം ക്രൂരമായ വംശീയ അതിക്രമങ്ങൾക്ക് ദിനേന വിധേ യമായി കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മൂന്ന് മുസ്‌ലിംകളെ മുംബൈ-ജയ്പൂർ ട്രെയിനിൽ സി.ആർ.പി.എഫുകാരൻ വെടിവെച്ച് കൊന്നു. മുസ്‌ലിം കളെ തെരഞ്ഞുപിടിച്ചു കൊന്നതാണെന്ന് വ്യക്തമായിട്ടും ഇന്ത്യയിൽ ജീവിക്കണ മെങ്കിൽ യോഗിക്കും മോഡിക്കും വോട്ട് ചെയ്യണമെന്ന് ആക്രോശിച്ചിട്ടും അധികൃതരും ദേശീയ മാധ്യമങ്ങളും  ഈ കൊടും കുറ്റവാളിയെ മാനസിക രോഗി യാക്കി മാറ്റാനുള്ള തകൃതിയായ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് പള്ളികൾക്കാണ് തീവെച്ചത്. മുസ്‌ലിം വംശഹത്യ സാധാരണത്വം കൈവരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ക്രൂരവും പൈ ശാചികവുമായ ഇത്തരം വംശവെറികൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണ മെന്നും ബന്ധപ്പെട്ടവർ ഇതിന് കടിഞ്ഞാണിടണമെന്നും തനിമ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

സ്വന്തം പൗരന്മാരുടെ ചോരയിലും കബന്ധങ്ങളിലും ചവിട്ടി അധികാരവും സ്ഥാന മാനങ്ങളും നേടുന്ന പ്രവണത അധികകാലം മുന്നോട്ട് പോകാനാവില്ലെന്നും  ഇത്തരം അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും സംഗമത്തിൽ അവത രിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സോണൽ പ്രസിഡന്റ് തൗഫീഖു റഹ്മാൻ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊടിഞ്ഞി പ്രമേയം അവതരിപ്പിച്ചു. ആസിഫ് കക്കോടി, ശിഹാബ് കുണ്ടൂർ, ലത്തീഫ് ഓമശ്ശേരി, ഖലീൽ അബ്ദുല്ല എന്നിവർ സംസാരിച്ചു. 


Read Previous

ജനങ്ങള്‍ക്ക് എന്ത് സുരക്ഷ നല്‍കുമെന്ന് മന്ത്രി പറയണം; ആശുപത്രി സംരക്ഷണ ബില്ലിനെതിരെ ഗണേഷ് കുമാര്‍

Read Next

റിയാദിൽ ഒ ഐ സി സി അംഗത്വ കാർഡ് വിതരണത്തിന് തുടക്കം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »