Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തോൽവിക്ക് പിന്നാലെ സിപിഎം സ്ഥാനാർത്ഥി പോയത് ബിജെപിയുടെ വിജയാഘോഷത്തിന്


പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർത്ഥി നേരെ പോയത് ബിജെപി യുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക്. പാലക്കാട് മണ്ണാർക്കാട് ന​ഗരസഭയിലെ 24-ാം വാർഡ് നമ്പിയം പടിയിലെ സ്ഥാനാർത്ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തിനൊപ്പം അഞ്ജു നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നു. കാരാക്കുറിശ്ശി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് അഞ്ജു പങ്കെടുത്തത്.

മണ്ണാർക്കാട് നഗരസഭാ വാര്‍ഡ് 24 ലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ പി എസ് അഞ്ജു ( അഞ്ജു സന്ദീപ് ) മത്സരിച്ചത്. മുസ്ലിം ലീഗിന്റെ ഷീജ രമേശ് ആണ് അഞ്ജുവിന്റെ വാര്‍ഡില്‍ വിജയിച്ചത്.

രണ്ട് സ്ഥാനാര്‍ത്ഥികളാണ് വാർഡിൽ മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥി ഇല്ലാതിരുന്നിട്ടും അഞ്ജുവിന് 278 വോട്ട് മാത്രമാണ് ലഭിച്ചത്. 555 വോട്ടാണ് വിജയിച്ച ലീ​ഗ് സ്ഥാനാർത്ഥി ഷീജയ്ക്ക് ലഭിച്ചത്.


Read Previous

പോയവര്‍ മടങ്ങി വരണം’; കേരള കോണ്‍ഗ്രസിന് വാതില്‍ തുറന്നിട്ട് യുഡിഎഫ്, പി വി അന്‍വറിനും പരിഗണന

Read Next

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു, മലബാറില്‍ സിപിഎമ്മിനെ കൈവിട്ട് മുസ്ലീം വോട്ടുകള്‍, മലപ്പുറത്ത് ലീഗിന് വൻ നേട്ടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »