Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്മശ്രീക്കു പിന്നാലെ കവടിയാർ രാജകൊട്ടാരത്തിലേക്ക് അടുത്ത ബഹുമതി: ഗൗരി പാർവതീ ബായിക്ക് ഫ്രാൻസിൻ്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ


റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കവടിയാർ രാജകുടുംബത്തിലെ അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായിക്ക് പത്മശ്രീ ലഭിച്ച വാർത്ത ഏറെ ശ്രദ്ധേയാക ർഷിച്ചിരുന്നു. കവടിയാർ കൊട്ടാരത്തിലേക്ക് പത്മശ്രീ പുരസ്കാരം എത്തി ഒരാഴ്ചയ്ക്കു ള്ളിൽ വളരെ പ്രാധാന്യമുള്ള അടുത്ത ബഹുമതിയും കൊട്ടാരത്തിലേക്ക് എത്തിയി രിക്കുകയാണ്. ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ ബഹുമതിയാണ് ഇത്തവണ എത്തിയിരിക്കുന്നത്. പൂയം തിരുനാൾ ഗൗരി പാർവതീ ബായിയെയാണ് പുരസ്കര നേട്ടം തേടിയെത്തിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഗൗരി പാർവതീ ബായിയെ ഷെവലിയർ ( നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൺ ഓഫ് ഓണർ) ആയി നിയമിച്ചി രിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിയിപ്പായി ലഭിച്ചത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഡോ. തിയറീ മാത്തൗ ആണ് കത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരു കൂട്ടർക്കും സൗകര്യപ്രദമായ ദിവസം സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തീയതിയും മറ്റും തീരുമാനിക്കാൻ അംബാസഡറുടെ സോഷ്യൽ സെക്രട്ടറി നാരായണീ ഹരിഗോവിന്ദനെ ചുമതലപ്പെടു ത്തിയതായും കവടിയാർ കൊട്ടാരം അറിയിച്ചു.

ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ആണ് 1802ൽ ഷെവലി യാർ പുരസ്കാരം സ്ഥാപിച്ചത്. ഫ്രാൻസിന് അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്. ഈ പുരസ്കാരം നൽകുന്നത് രാജ്യാന്തര ഭേദമില്ലാതെയാണ്.

നിലവിൽ ഗൗരി പാർവതീ ബായിക്ക് പുരസ്കാരം ലഭിച്ചത് ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് വനിതാ ക്ഷേമത്തിനും, ഇൻഡോ – ഫ്രഞ്ച് സൗഹൃദത്തിനും നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്താണ്. ഫ്രഞ്ച് ഭാഷാ അദ്ധ്യാപിക എന്ന നിലയിലും മികച്ച പ്രവർത്തനം അവർ കാഴ്ചവച്ചതായി അംബാസഡർ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ അലയൻസ് ഫ്രാൻസ്വയുടെ ഊർജ്ജസ്വലയായ പ്രവർത്തക എന്ന നിലയിലും ഗൗരി പാർവതീ ബായി പുരസ്കാരത്തിന് അർഹയാണെന്ന് വ്യക്തമാക്കു ന്നുണ്ട്. ഫ്രാൻസിന്റെ ആയുഷ്കാല സുഹൃത്തും ഇൻഡോ – ഫ്രഞ്ച് സഹകരണത്തിലെ പങ്കാളിയുമാണ് ഗൗരി പാർവതീ ബായി എന്ന് അംബാസഡറുടെ കത്തിൽ പറയുന്നു.


Read Previous

‘വലത്താനേ, റോബോട്ടിക് ആനേ’; ക്ഷേത്രങ്ങളില്‍ നടക്കിരുത്താന്‍ ഇനി റോബോട്ടിക് ആനകള്‍

Read Next

ഝാർഖണ്ഡിൽ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച്ച: ഹൈദരാബാദ് റിസോർട്ടിൽ പോലീസ് കാവലിൽ എംഎൽഎമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »