Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വരണമാല്യം ചാര്‍ത്തിയ ശേഷം വധുവിനെ ഒന്ന് ചുംബിച്ചു; പിന്നെ ഒന്നും ഓര്‍മ്മയില്ല സാറേ.


ലക്നൗ: വിവാഹച്ചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിച്ചത് കൂട്ടത്തല്ലില്‍ കലാശിച്ചു. ഉത്തര്‍പ്രദേശിലെ അശോക് നഗറിലാണ് സംഭവം. വരണമാല്യം ചാര്‍ത്തിയതിന് പിന്നാലെ വരന്‍ വധുവിനൊരു ചുംബനം കൊടുത്തു. ഇതോടെ അസ്വസ്ഥരായ യുവതിയുടെ ബന്ധുക്കള്‍ വരനെയും ബന്ധുക്കളെയും കയ്യേറ്റം ചെയ്യുകയായിരുന്നു.

വടികളും മറ്റുമായി സ്റ്റേജിലേയ്ക്ക് പ്രവേശിച്ച വധുവിന്റെ ബന്ധുക്കള്‍ വരന്റെ കുടുംബാംഗങ്ങളെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. വരന്റെ ബന്ധുക്കള്‍ തിരിച്ചുമടിച്ചു. അങ്ങനെ കല്യാണ പന്തലില്‍ കൂട്ടയടി. ആക്രമണത്തില്‍ വധുവിന്റെ പിതാവിനുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.

വധുവിന്റെയും സഹോദരിയുടെയും വിവാഹം ഒരേ സമയത്താണ് നടന്നത്. ആദ്യ വിവാഹം പ്രശ്‌നങ്ങളൊന്നുമില്ലാതെ നടന്നപ്പോള്‍ രണ്ടാമത്തേത് അടിക്കല്യാണ മായി മാറി. വരന്‍ യുവതിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചത്. എന്നാല്‍ യുവതിയുടെ നിര്‍ബന്ധപ്രകാരമാണ് ചുംബിച്ചതെന്നാണ് വരന്‍ പറഞ്ഞത്.

സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറി ഞ്ഞെത്തിയ പൊലീസ് അക്രമം നടത്തിയതിന് ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ വരനും വധുവും തീരുമാനി ച്ചെങ്കിലും പൊലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.


Read Previous

വോട്ടര്‍മാരുടെ എണ്ണം പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷം

Read Next

നേപ്പാളില്‍ നിന്നും എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി കാമ്യ കാര്‍ത്തികേയന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »