Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഹമ്മദാബാദ് വിമാനാപകടം: മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു


പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ ജന്മനാട്ടില്‍ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡിഎന്‍എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. അമ്മയുടെ ഡിഎന്‍എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡിഎൻഎ മാച്ച്‌ ആയത്.

കഴിഞ്ഞ ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയർ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അഹമ്മ ദാബാദിലെ സർദാർ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകർന്നുവീഴുകയായിരുന്നു.

രഞ്ജിത ജി നായരുടെ മൃതദേഹം ചൊവ്വാഴ്‌ച (ജൂണ്‍ 24) നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കും.

മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച ക്രമീകരണത്തിൻ്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യുപി സ്‌കൂളിന് ജൂണ്‍ 24 ചൊവ്വാഴ്‌ച ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ജി നായർ യുകെയില്‍ നഴ്‌സായി ജോലി ചെയ്‌തുവരികയായി രുന്നു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന രഞ്ജിത സർക്കാർ ജോലിയിൽ നിന്നും അവധി എടുത്താണ് വിദേശത്ത് ജോലിക്ക് പോയത്. നിരവധി വർഷം ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു രഞ്ജിത ജോലി ചെയ്‌തിരുന്നത്.

പിന്നീട് യുകെയിലേക്ക് ജോലിക്ക് പോയി. സർക്കാർ ജോലിയുടെ അവധി അപേക്ഷ നീട്ടി നല്‍കാനാ യാണ് രഞ്ജിത അവസാനം നാട്ടിലെത്തിയത്. നടപടികൾ പൂർത്തിയാക്കി തിരികെ യുകെയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇപ്പോള്‍ താമസിക്കുന്ന വീടിന് സമീപത്തായി രഞ്ജിതയുടെ പുതിയ വീടിൻ്റെ നിർമാണം നടന്നു വരികയാണ്.

അമ്മ തുളസിക്കുട്ടിയമ്മ ക്യാൻസർ രോഗിയാണ്. പത്തിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾക്കായി ബന്ധുക്കൾ നേരത്തെ അഹമ്മദാബാദിൽ എത്തിയിരുന്നു.


Read Previous

അമേരിക്ക ആക്രമണം തുടരുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്‌താല്‍ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങും; “ഗള്‍ഫ് തീക്കളമാകും”; വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പശ്ചിമേഷ്യൻ തന്ത്രജ്ഞൻ വെയ്ൽ അവ്വാദ്

Read Next

സതീശന്‍റെ അധീശത്വം; അടുത്ത ലക്ഷ്യം ശ്രദ്ധ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് ക്യാമ്പില്‍ പുത്തനുണര്‍വ്, തുടക്കത്തില്‍ പി വി അന്‍വര്‍ വലിച്ചിടാന്‍ നോക്കിയ ഊരാക്കുടുക്കില്‍ നിന്ന് ശ്രദ്ധയോടെ തലയൂരിയ നയതന്ത്രം മുതല്‍ തുടങ്ങുകയാണ് യുഡിഎഫിന്‍റെ വിജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »