ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ച് ടീം ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നീലപ്പട നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റന്‍ സ്കോർ പടുത്തുയർത്തി. മലയാളി താരം സഞ്ജു സാംസണിന്‍റേയും യുവതാരം അഭിഷേക് ശർമ്മയുടെയും കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയെ ഈ കൂറ്റൻ സ്കോറിലെത്തിച്ചത്.
ആദ്യ ഓവർ മുതൽ കിവീസ് ബൗളർമാരെ കടന്നാക്രമിച്ച ഇന്ത്യ പവർപ്ലേയിൽ തന്നെ കളി കൈക്ക ലാക്കി. വെറും 18 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് ശർമ്മ (52) ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. സഞ്ജു സാംസൺ അഹമ്മദാബാദിലെ ഗാലറികളെ സിക്സറുകളാൽ പ്രകമ്പനം കൊള്ളിച്ചു. 46 പന്തിൽ 8 പടുകൂറ്റൻ സിക്സറുകൾ ഉൾപ്പെടെ 89 റൺസാണ് സഞ്ജു അടിച്ചു കൂട്ടിയത്. ഇഷാൻ കിഷനും (54) അർധസെഞ്ച്വറി നേടി മികച്ച പിന്തുണ നൽകി.
ഒരു ഘട്ടത്തിൽ ഇന്ത്യ 270 കടക്കുമെന്ന് തോന്നിച്ചെങ്കിലും 16-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ജെയിംസ് നീഷം കിവീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എന്നാൽ അവസാന ഓവറുകളിൽ ശിവം ദുബെയും (26) തിലക് വർമ്മയും (8)* ചേർന്ന് സ്കോർ 250 കടത്തി.
