Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡ്രൈവിങ് പരിശീലനത്തിനും ഇനി എ ഐ; ദുബൈ പുതിയ രീതി നടപ്പിലാക്കുന്നു


ദുബൈ: ഡ്രൈവിങ് പഠിക്കുന്നവർക്ക്​ പരിശീലനം നൽകാനും അവരുടെ പഠന പുരോഗതി വിലയിരുത്താനുമായി എ ഐ സംവിധാനമൊരുക്കി ദുബൈ. ‘തദ്​രീബ്​’ എന്ന പ്ലാറ്റ്​ഫോം വഴിയാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നത്. ഇതിലൂടെ രണ്ടര ലക്ഷത്തിലേറെ പേർക്ക്​ പരിശീലനം നല്കാൻ കഴിയുമെന്ന് ​ റോഡ്​ ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടി എ) അറിയിച്ചു.

ദുബൈയിലെ 27 ഡ്രൈവിങ്​ പരിശീലന സ്ഥാപനങ്ങളെ നിലവിൽ ഡിജിറ്റൽ പ്ലാറ്റ്​ഫോമുമായി ബന്ധിപ്പിച്ചിട്ടുണ്ട്​​. ഇതിലൂടെ 3,400 ഡ്രൈവിംഗ് പരിശീലകരെയും മൂവായിരത്തിലേറെ പരിശീലന വാഹനങ്ങളെയും പ്രവർത്തനം എ ഐ നീരീക്ഷിക്കും.

ഓരോ വാഹനത്തിന്റെയും യാത്ര പാത ഇലക്ട്രോണിക്കായി ജിയോ ട്രാക്ക് ചെയ്‌ത് പ്രധാന സിസ്റ്റവു മായി ബന്ധിപ്പിക്കും. തുടർന്ന് കൃത്യമായ ഡാറ്റകൾ ശേഖരിച്ചു ഡ്രൈവിങ് പഠിക്കുന്ന ഓരോ വ്യക്തിയുടെയും പുരോഗതി വിലയിരുത്തുകയും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും ഇതിലൂടെ കഴിയും.

ഇതുവഴി ഡ്രൈവർമാർക്ക് മികച്ച പരിശീലനം നൽകാനും ലൈസൻസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിൽ അധികൃതരെ സഹായിക്കാനും ഇതിലൂടെ സാധിക്കും. ഡ്രൈവർമാരുടെ മികവ് കൃത്യമായി വിലയിരുത്തുന്നതിലൂടെ റോഡ് അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്. ഇതിലൂടെ ഡ്രൈവിങ്​ പരിശീലന സ്ഥാപനങ്ങൾക്കും സർക്കാരിനും ചെലവുകൾ കുറയ്ക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്.


Read Previous

സതീശന്‍ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം’; പീഡന പരാതി വ്യാജമെന്ന് കൃഷ്ണകുമാര്‍

Read Next

ട്രംപ് നാലു തവണ വിളിച്ചു, മോദി ഫോണ്‍ എടുത്തില്ല; റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »