Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാം’; മുന്നറിയിപ്പുമായി സാം ആള്‍ട്ട്മാന്‍


ലണ്ടന്‍: ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതി നിടെയാണ് ആള്‍ട്ട്മാന്റെ മുന്നറിയിപ്പ്.സാമ്പത്തിക സ്ഥാപനങ്ങള്‍ എഐ തട്ടിപ്പുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും ഇപ്പോള്‍ തന്നെ അതിനൂതന സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാന്‍ ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്നും ആള്‍ട്ട്മാന്‍ പറഞ്ഞു.

‘ചില സാമ്പത്തിക സ്ഥാപനങ്ങള്‍ ഇപ്പോഴും വോയിസ് പ്രിന്റ് വിശ്വാസ യോഗ്യമായി പരിഗണിക്കുന്നുണ്ട്. പക്ഷേ, അത് വലിയ അപകടമാണ്. ഇപ്പോള്‍ ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പല ഓതന്റി ക്കേഷനുകളെയും ഏകദേശം പൂര്‍ണമായി തന്നെ എഐ പരാജയപ്പെടുത്തിക്കഴിഞ്ഞു.

ഒരുകാലത്ത് വോയിസ് പ്രിന്റ് വളരെ കൃത്യതയുള്ള സുരക്ഷാ ടെക്‌നോളജി ആയിരുന്നു. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ഇടപാടുകാര്‍ ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ കാലഹരണപ്പെട്ടു. എഐ ഉപയോഗിച്ച് ജനറേറ്റ് ചെയ്ത വോയിസ് ക്ലോണുകള്‍ റിയലസ്റ്റിക്കായി തോന്നും.

വളരെ കൃത്യതയോടെ ശബ്ദം അനുകരിക്കാന്‍ ഇതിന് കഴിയും. വരും വര്‍ഷങ്ങളില്‍ വിഡിയോ ഡീപ്പ് ഫേക്കും ഇത്ര കൃത്യതയുള്ളതാവാം. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അഡ്വാന്‍സ്ഡ് ആവുമ്പോള്‍ ശരിയേത്, എഐ ജനറേറ്റ് ചെയ്ത വിഡിയോ ഏത് എന്ന് മനസിലാക്കാന്‍ സാധിക്കാതെ വരും’ – ആള്‍ട്ട്മാന്‍ വ്യക്തമാക്കി.

എഐയുടെ അപകടങ്ങളെപ്പറ്റി ആള്‍ട്ട്മാന്‍ നേരത്തെയും പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല തരത്തിലും എഐ സഹായകരമാണെങ്കിലും ടെക്‌നോളജി കൊണ്ട് അപകടങ്ങളുമുണ്ടെന്ന് അദേഹം പറഞ്ഞിട്ടുണ്ട്. എഐയുടെ ഉപയോഗം വളരെ സൂക്ഷിച്ചാവണമെന്നും ആള്‍ട്ട്മാന്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Read Previous

റിയാദിൽ ഡ്രൈവറില്ലാതെ ഓടും ടാക്സി സർവിസിന് തുടക്കം, ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു

Read Next

‘താന്‍ ആരുടെയും തടവിലല്ല’; അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്ന് നിമിഷ പ്രിയയുടെ അമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »