ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) പ്രൊഫൈല്‍ പിക്‌ചറുകള്‍ തയ്യാറാക്കു ന്നതിനുള്ള ഫീച്ചര്‍ വാട്‌സ്‌ആപ്പ് ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അതിവേഗത്തില്‍ എഐ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് തയ്യാറാ ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പഴ്‌സണലൈസ്‌ഡ് എക്‌സ്‌പീരിയന്‍സാണ് പുതിയ ഫീച്ചര്‍ വഴി വാട്‌സ്‌ആപ്പ് ലക്ഷ്യം വയ്‌ക്കുന്നത്. ഏതു ഫോട്ടോ ഉപയോഗിക്കണമെന്ന് ആശയക്കുഴപ്പമുള്ള യൂസേഴ്‌സി നാണ് കൂടുതലായും ഇതിന്‍റെ ഗുണം ലഭിക്കുക.
ഫീച്ചർ എങ്ങനെ പ്രവർത്തിക്കും : മെറ്റ എഐയിലാണ് പുതി ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. എന്തു തരത്തിലുള്ള ചിത്രമാണ് വേണ്ടതെന്ന് എഐ ടൂളിന് നിര്‍ദേശം നല്‍കേണ്ടതുണ്ട്. യൂസറിന്‍റെ ഈ പ്രോംപ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും എഐ ചിത്രങ്ങള്‍ ലഭിക്കുക.
നിലവില്‍ നിര്‍ദ്ദിഷ്‌ട രാജ്യങ്ങളിലും തിരഞ്ഞെടുത്ത യൂസേഴ്‌സിനും മാത്രമാണ് മെറ്റ എഐ ലഭ്യമായിട്ടുള്ളത്. അതിനാല്‍ തന്നെ വാട്‌സ്‌ആപ്പില്‍ വരുന്ന പുതിയ ഫീച്ചര്‍ നിലവില്‍ മെറ്റ എഐയില്‍ ആക്‌സസ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ലഭ്യമാവുക.
തുടര്‍ന്നുള്ള അപ്‌ഡേറ്റുകളിലാവും എല്ലാവര്‍ക്കും ഇതു ഉപയോഗിക്കാന്‍ കഴിയുക. എഐ ചിത്രങ്ങള്‍ യൂസേഴ്‌സിന്‍റെ പ്രൊഫൈലിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ പ്രോംപ്റ്റിൽ നിന്നും ചിത്രങ്ങള്‍ തയ്യാറാക്കുന്നതി നാല്‍ ഉപയോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കാം.