Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അബുദാബിയിൽ പാർക്കിങ് നിയന്ത്രിക്കാൻ എ ഐ


അബുദാബി: രാജ്യത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ നിയന്ത്രിക്കാൻ ഇനി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻസും. ക്യു മൊബിലിറ്റിയാണ് പുതിയ സംവിധാനം പരീക്ഷണാടി സ്ഥാനത്തിൽ നടപ്പിലാക്കിയത്. പാർക്കിങ് മേഖലയിലെ വിവിധ തരത്തിലുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന തരത്തിലാണ് എ ഐ സംവിധാനം പ്രവർത്തിക്കുന്നത്.

വാഹനങ്ങളുടെ പാർക്കിങ് നിരീക്ഷിക്കുക, പാർക്കിങ് ഫീസ് ഓട്ടമാറ്റിക്കായി ഈടാക്കുക, ഒഴിവായി കിടക്കുന്ന പാർക്കിങ് ഇടങ്ങൾ കണ്ടെത്തുക,പാർക്കിങ് സംബന്ധിച്ചു തത്സമയ വിവരങ്ങൾ വാഹന ങ്ങളുമായി എത്തുന്നവർക്ക് നൽകുക തുടങ്ങിയ കാര്യങ്ങളാണ് എ ഐ ഉപയോഗിച്ച് ചെയ്യുന്നത്.

പാർക്കിങ് പരിശോധിക്കാൻ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലാണ് ഈ എ ഐ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. അവരുടെ വാഹനം സഞ്ചരിക്കുന്നതിനൊപ്പം തന്നെ പാർക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ എ ഐ മെഷീൻ ശേഖരിച്ചു തത്സമയം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയച്ചു നൽകും.

ആദ്യ ഘട്ട പരീക്ഷണത്തിന് ശേഷം പ്രവേശന കവാടത്തിൽ തന്നെ എഐ ക്യാമറകൾ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കവാടത്തിലൂടെ കടന്നു പോകുമ്പോൾ തന്നെ വാഹനങ്ങളുടെ നമ്പറുകൾ സ്കാൻ ചെയ്യുകയും വാഹനങ്ങൾ ഇറങ്ങുമ്പോൾ പാർക്കിങ് സമയം പരിശോധിച്ച് കൃത്യമായി ബിൽ നൽകുകയും ചെയ്യും. ഈ തുക ദർബ് പോലെയുള്ള പേയ്മെന്റ് ചാനലുകൾ വഴി ഈടാക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനും കമ്പനിയുടെ പ്രവർത്തന ചെലവ് കുറക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.


Read Previous

പി. സി. ഡബ്ല്യു. എഫ് ദമ്മാം സൗജന്യ മെഡിക്കൽ ക്യാമ്പും, ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു

Read Next

സൗദി സയാമീസ് ഇരട്ടകൾ യാരയും, ലാറയും ഇരുമെയ്യായി; 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »